കടം [മഹിരാവണൻ]

Posted by

 

മാത്രമല്ല, മറ്റൊരിടത്തു പുറകിൽ ആരോ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ ശരണ്യയെ വല്ലാതെ അസ്വസ്ഥയാകുന്നുണ്ടായിരുന്നു. അവൾ രാജീവിന്റെ ശരീരത്തോട് ചേർന്ന് ഒട്ടി നടന്നു. ആ ശാരീരിക സാമീപ്യം അവർക്ക് ഒരു ചെറിയ ആശ്വാസം നൽകിയെങ്കിലും, വരാനിരിക്കുന്ന രാത്രിയുടെ കാഠിന്യം അവൾക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ….

 

****

 

​”മക്കൾ ഈ മുറിയിൽ കിടന്നോ. പിന്നെ, വാതിൽ ഉള്ളിൽ നിന്ന് പൂട്ടിക്കോണം. കേട്ടോ?”. രാജീവ്‌ ഗൗരവത്തോടെ ദിയയോടും അരവിന്ദിനോടും പറഞ്ഞു.

 

​”അച്ഛാ… എനിക്ക് ഈ വീട് കണ്ടിട്ട് പേടിയാവുന്നു, ഇവിടെ ഒറ്റയ്ക്ക്…” അരവിന്ദൻ വിറയലോടെ ചുറ്റും നോക്കി.

 

​”പേടിക്കണ്ട മോനെ, അച്ഛനും അമ്മയും തൊട്ടടുത്ത മുറിയിൽ തന്നെയുണ്ട്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.” രാജീവ്‌ അവന്റെ തോളിൽ ഒന്ന് തട്ടി സമാധാനിപ്പിച്ചു.

 

“ഞാൻ ബുക്ക്‌ ചെയ്ത റിസോർട് മുറി നാളെയെ കിട്ടുള്ളു. അതുകൊണ്ട് മക്കൾ ഇന്നൊരു രാത്രി ഇവിടെയൊന്നു അഡ്ജസ്റ്റ് ചെയ്യണം. ഓക്കേ?”

 

“മ്മ്… ശരി അച്ഛാ.” ദിയ മറുപടി നൽകി.

 

​മക്കൾ അകത്തു കയറി വാതിൽ അടച്ചതോടെ, ആ വലിയ ഇടനാഴിയിൽ രാജീവും ശരണ്യയും മാത്രമായി. ആ നിമിഷം അവർക്കിടയിൽ വല്ലാത്തൊരു മൗനം പടർന്നു. രാജീവ്‌ തന്റെ മുറിയുടെ വാതിൽ തുറന്നു ഉള്ളിലേക്ക് കയറി. ശരണ്യ അവനെ അനുഗമിച്ചു.

​മുറിക്കുള്ളിൽ വല്ലാത്തൊരു തണുപ്പായിരുന്നു. രാജീവ്‌ റൂമിലെ മങ്ങിയ ലൈറ്റ് ഒക്കെ ഓൺ ചെയ്ത് ബെഡിലേക്ക് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *