” തനിക്ക് മോഡലാകാമോ..?! ”
ഇതായിരുന്നു മെസേജ്.
അതെ., ഇതതു തന്നെ..?!
അപ്പോ ഇന്ദുവാന്‍റിയാണോ മൂണ്‍വൈന്‍..?!
പേരിലുള്ള സാദൃശ്യം ഓര്‍ത്ത ആദിത്യന്‍ പെട്ടെന്ന് ഒന്നു കൂടി ഉറപ്പിക്കാനായ് 😉 ഇമോജി കൂടി അയച്ചു.
അതെ., മൂണ്‍വൈന്‍ ഇന്ദുവാന്‍റിയാണ്..!!
അപ്പോ.., കൃഷ്ണ താനാണെന്ന് അറിയാമോ ആന്‍റിയ്ക്ക്..?!
ഏയ്., അറിയില്ല..!!
അറിയാമായിരുന്നെങ്കില്‍ ഇങ്ങനെയുണ്ടാവില്ല..!!
കിളി പോയി നില്‍ക്കുകയായിരുന്ന ആദിത്യന്‍റെ അടുത്തേക്ക് പെട്ടെന്ന് പൂര്‍ണേന്ദു വന്നതും.,
ആദിത്യന്‍ വിളറിയ ചിരിയോടെ പൂര്‍ണേന്ദുവിന്‍റെ ഫോണ്‍ അവള്‍ക്ക് നീട്ടി.
” ഫോട്ടോ അവള്‍ക്കയച്ചോടാ..?! ”
പൂര്‍ണേന്ദുവിന്‍റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടിയ ആദിത്യനപ്പോള്‍ കണ്ടത്.,
കൃഷ്ണയുടെ മെസേജ് കണ്ട് പൂത്തുലയുന്ന പൂര്‍ണേന്ദുവിനെയായിരുന്നു.
അതുവരെ തങ്ങളാരും കാണാത്തൊരു ഭാവമായിരുന്നു അപ്പോളവള്‍ക്ക്.!!
( തുടരും )