സൗമ്യ: “അതെന്താ അങ്ങനെ? കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷമായില്ലേ? വിശേഷമൊന്നും ആയില്ലല്ലോ എന്ന് നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നത് കൊണ്ടാണോ അവൻ മാറി നിൽക്കുന്നത്?”
മാളവിക: “അതൊക്കെ ഒരു കാരണമായിരിക്കാം. പണ്ടേ ഞങ്ങൾ തമ്മിൽ അത്ര വലിയ ചേർച്ചയൊന്നുമില്ല. ഇപ്പോൾ ഈ അകൽച്ച കൂടി വന്നപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. എപ്പോഴും ഒരു ദേഷ്യം പോലെയാണ് അവന്റെ മറുപടി. കുട്ടികളില്ലാത്തതിന്റെ സങ്കടം എനിക്കുമില്ലേ സൗമ്യേ? പക്ഷേ അവൻ അത് മനസ്സിലാക്കുന്നില്ല.”
സൗമ്യ മാളവികയുടെ തോളിൽ കൈ ചേർത്തു. “നീ വിഷമിക്കണ്ട. ദൂരത്തിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാവാം. അവൻ ഒന്ന് നാട്ടിൽ വന്നാൽ എല്ലാം ശരിയാകും.”
മാളവിക ഒന്നും മിണ്ടാതെ റോഡിലെ കല്ലുകളിലേക്ക് നോക്കി നടന്നു.
മാളവിക സൗമ്യയെ നോക്കി ശബ്ദം താഴ്ത്തി, എന്നാൽ ഉറച്ച സ്വരത്തിൽ ചോദിച്ചു:
മാളവിക: “സൗമ്യേ, നീ പറയുന്നതൊക്കെ ശരിയാവാം. പക്ഷേ അവന് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഞാനും ഒരു പെണ്ണല്ലേ… എനിക്കും വികാരങ്ങളൊക്കെയുണ്ടാകില്ലേ? അതൊന്നും പുള്ളി എന്താ മനസ്സിലാക്കാത്തത്? വിവാഹം കഴിഞ്ഞിട്ട് ഈ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിട്ടുള്ളത് എത്ര ദിവസമാണ്?”
സൗമ്യ ഒന്നും മിണ്ടാതെ മാളവികയെ നോക്കി നിന്നു. മാളവിക തുടന്നു:
മാളവിക: “ജോലി കഴിഞ്ഞ് തളർന്നു വീട്ടിലെത്തിയാൽ ഒന്ന് ചേർത്തുപിടിക്കാനോ, ആശ്വസിപ്പിക്കാനോ ആരുമില്ല. ഒരു വർഷമായിട്ട് അവൻ അവിടെ സുഖമായി കഴിയുന്നു. നാട്ടിലേക്ക് വരാൻ പറഞ്ഞാൽ നൂറ് മുടന്തൻ ന്യായങ്ങൾ. എന്റെ മനസ്സിനൊപ്പം തന്നെ എന്റെ ശരീരത്തിനും ആഗ്രഹങ്ങളുണ്ടാകില്ലേ? അതൊക്കെ ഈ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വരുന്നത് എത്ര സങ്കടമാണെന്ന് അറിയാമോ?”