ഓട്ടോ ആദ്യം സൗമ്യയുടെ വീടിന് മുന്നിലാണ് നിർത്തിയത്.
സൗമ്യ: “എന്നാൽ ശരി മാളൂ, നാളെ കാണാം. ഞാൻ പറഞ്ഞതൊന്നും മറക്കണ്ട… ആ വിനോദ് സാറിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണം. പിന്നെ,മറുപടി കൊടുക്കാൻ നിൽക്കണ്ട.”
മാളവിക ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് യാത്രയാക്കി. സൗമ്യ ഇറങ്ങിയതോടെ ഓട്ടോ മാളവികയുടെ വീടിന് നേരെ തിരിഞ്ഞു. ഇപ്പോൾ അവൾ ഓട്ടോയിൽ തനിച്ചാണ്. ചുറ്റും ഇരുട്ടു പടർന്നു തുടങ്ങിയിരിക്കുന്നു.
അവൾ പതുക്കെ ബാഗിൽ നിന്നും ഫോൺ എടുത്തു. ആ “Hello” മെസ്സേജ് ഇപ്പോഴും സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നു. അവൾ വിരലുകൾ കീബോർഡിലേക്ക് കൊണ്ടുപോയി. ആ നമ്പറിലേക്ക് തിരിച്ച് എന്തെങ്കിലും അയക്കണോ എന്ന് അവൾ ഒരു നിമിഷം ആലോചിച്ചു.
അപ്പോഴേക്കും അവളുടെ വീടിന് മുന്നിൽ ഓട്ടോ എത്തി. വാടക കൊടുത്ത് അവൾ സാധനങ്ങളുമായി അകത്തേക്ക് കയറി.
മാളവിക ഓട്ടോയിൽ നിന്നും ഇറങ്ങി സാധനങ്ങളുമായി വീടിന്റെ ഉമ്മറത്തേക്ക് നടന്നു. അവിടെ രാഹുലിന്റെ അച്ഛനും അമ്മയും കൂടി എന്തോ ഗൗരവമായി സംസാരിച്ചിരിക്കുകയായിരുന്നു. മാളവികയെ കണ്ടതും അവർ പെട്ടെന്ന് സംസാരം നിർത്തി.
അമ്മ അച്ഛന്റെ ചെവിയിൽ എന്തോ പതുക്കെ പറയുന്നത് മാളവികയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അത് എന്താണെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായില്ല. അവരുടെ നോട്ടത്തിൽ എന്തോ ഒരു അസ്വാഭാവികത ഉള്ളതുപോലെ അവൾക്ക് തോന്നി.
അമ്മ: “എന്താ മാളൂ, വരാൻ ഇത്രയും വൈകിയത്? ഞങ്ങൾ നിന്നെയും കാത്തിരിക്കുകയായിരുന്നു.”
മാളവിക: “അത് അമ്മേ…കുറെ നേരം നോക്കി നിന്നിട്ടും ബസ് ഉണ്ടായിരുന്നില്ല. അതുകാരണമാണ് വരാൻ ഇത്ര ലേറ്റായത്.