വേഗം തന്നെ അശ്വതി മുഖം കടുപ്പിച്ച് തിരിഞ്ഞു നടന്നു. ഹാളിൽ ഇട്ടിരുന്ന തുണിക്കൂട്ടത്തിൽ നിന്നും സാരി തുണിയെടുത്ത് ചുമലിലിട്ട് മറച്ചു നിന്നു.
അവർ അകത്തേക്ക് കയറി. ലോറെൻസ് അപ്പോഴും അവളുടെ മേൽ നിന്ന് കണ്ണുകൾ എടുത്തിട്ടില്ല. പകരം കൂടുതൽ ആഴത്തിൽ പതിയുകയാണ് ചെയ്തത്.!
“അശ്വതി.., ഇവന് കുറച്ച് ക്യാഷ് കൊടുക്കാൻ ഉണ്ട്. കൂട്ടത്തിൽ പ്രസാദിനെയും കാണാമല്ലോ എന്ന് പറഞ്ഞപ്പോഇങ്ങോട്ടേക്ക് കൂട്ടി..”
തല കുനിച്ചു നിന്ന അശ്വതി അയാളുടെ വാക്കുകൾ മുഴുവനാക്കും മുൻപ് തന്നെ അടുക്കളയിലേക്ക് നടന്നിരുന്നു.
മാധവന് മനസിലായി ലോറെൻസ് വന്നത് അവൾക്കൊട്ടും ഇഷ്ടപ്പെട്ടില്ലെന്ന്. അയാൾക്കും അത് വേണ്ടെന്ന് തോന്നിയ നിമിഷം. എങ്കിലും വന്നതല്ലേ എന്ന് കരുതി അവനെയും കൊണ്ട് പ്രസാദിന്റെ റൂമിലേക്ക് ചെന്നു.
പ്രസാദിനാണെങ്കിൽ ലോറെൻസിനെ കണ്ടപ്പോൾ നല്ല കലിയും, വളരെ പെട്ടെന്ന് വല്ലാത്ത ഭയവും തോന്നി.
ഡിസ്ചാർജ് ചെയ്ത് വന്ന ദിവസം മുതൽ മാധവന് തന്റെ പെണ്ണിനോടുള്ള സമീപനം മാറുകയാണെന്നത് കണ്മുന്നിൽ അനുഭവിച്ചപ്പോൾ താൻ മറന്നു പോയിരുന്ന കാര്യം..!!
ലോറെൻസ്..!!!
പക്ഷെ പ്രസാദ് ഇങ്ങനെ ചൂത് കളിയിലും കള്ളുകുടിയിലും അകപ്പെട്ടതിന് ഞാനെന്തു പിഴച്ചുവെന്ന ഭാവമായിരുന്നു ലോറെൻസിന്.
മാത്രമല്ല, താൻ പ്രസാദിനെ കാണാനും മാത്രം വന്നതല്ലെന്ന കാര്യം ലോറെൻസിനു മാത്രം അറിയാം.
പ്രസാദിന്റെ പേടിയുടെ കാരണവും അതു തന്നെ. കാരണം ചൂത് കളി വേളയിൽ നടന്ന കാര്യങ്ങൾ തീച്ചൂള പോലെ അവന്റെ മനസ്സിൽ തികട്ടി.