“…ഹായ് എന്റെ പേര് ശിൽപ ഞാൻ നിങ്ങളുടെ ക്ലാസ്സ് ടീച്ചർ…” ക്ലാസ്സിൽ എത്തി കുറച്ചു കഴിഞ്ഞപ്പോ ടീച്ചർ വന്ന് സ്വയം പരിചയപ്പെടുത്തി.
“… ഇന്നലെ ഓപ്പണിങ് ഡേ ആയത്കൊണ്ട് എല്ലാരേയും പരിചയപ്പെടാൻ പറ്റിയില്ല. ഇനി ഒരു മൂന്നുകൊല്ലം നമ്മൾ പരസ്പരം കാണാൻ ഉള്ളവർ അല്ലെ അപ്പൊ എല്ലാരും സ്വയം പരിചയപെടുത്തുക…” ക്ലാസ്സിലെ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി അവസാനം എന്റെ ഊഴം വന്നു.
“… എന്റെ പേര് തൻവിക മേനോൻ. ഞാൻ 10 വരെ നാട്ടിൽ ആണ് പഠിച്ചത് +1 +2 വിദേശത്തു ചെയ്തു. വീണ്ടും നാട്ടിൽ നിൽക്കണം എന്ന് തോന്നി അതുകൊണ്ട് ഡിഗ്രി ഇവിടെ കംപ്ലീറ്റ് ചെയ്യാം എന്ന് വിചാരിക്കുന്നു …”
“… ഈ കാലത്ത് വിദേശത്തു പോയി പഠിക്കാനാ എല്ലാരും നോക്കുന്നെ അപ്പോഴിതാ ഒരാൾ വിദേശത്ത് നിന്നും നാട്ടിൽ വന്നു പഠിക്കുന്നു. Any way all the best…”
ടീച്ചർ അങ്ങനെ പറഞ്ഞപ്പോ ശെരിക്കും എനിക്ക് എന്നോട് തന്നെ ഒരു മതിപ്പു തോന്നി. ബാക്കി ഉള്ളവരും സ്വയം പരിചയപെടുത്തി കഴിഞ്ഞപ്പോ ക്ലാസ്സ് തീർന്നു. ഇന്റർവെല്ലിന് എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടു ആ കൂട്ടത്തിൽ എനിക്കും കിട്ടി ഒരു സുഹൃത്തിനെ പേര് അഞ്ജലി.
“… ഇവിടെ റാഗിംഗ് ഒക്കെ ഉണ്ടോ…” ഞാൻ അഞ്ജലിയോട് ചോദിച്ചു.
“… കൊള്ളാം ഉണ്ടോന്നോ ഇന്ന് രാവിലെ കൂടി സീനിയേഴ്‌സിന്റെ മുന്നിൽ ചെന്ന് പെട്ടിട്ടാ ഞാൻ വരുന്നേ. നീയും സൂക്ഷിച്ചോ…”
“… ആണോ. ഞാൻ അറിഞ്ഞത് കഴിഞ്ഞ വർഷം മുതൽ ഇവിടെ റാഗിങ് ഒക്കെ കുറവാണെന്ന് ആണല്ലോ…”