“ങാ മാഷെ ഇന്ന് വൈകീട്ട് ഉണ്ടാവില്ലെന്ന് പറഞ്ഞിരുന്നല്ലോ.എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നില്ലേ,എന്നിട്ട് പോയില്ലേ?”
“ങാ ബാലേട്ടൻ വന്നോ,ങാ ഞാൻ പോയി നേരത്തെ വന്നു ബാലേട്ടാ പക്ഷേ ഇഞ്ചിയിൽ കുറച്ചു നേരം നിന്നു.നിറയെ കള കയറാൻ തുടങ്ങിയിട്ടുണ്ട്.അവിടെ ഇരുന്നു കുറച്ചു പറിച്ചു കളഞ്ഞു.നേരം പോയത് അറിഞ്ഞില്ല..പിന്നെ എന്തായാലും വന്നതല്ലേ ഇവിടെയും ഒന്ന് കയറാം എന്ന് കരുതി വന്നതാണു.”
“അതെന്തായാലും നന്നായി,മഴ കുറയാൻ തുടങ്ങി എന്ന് തോന്നുന്നു അങ്ങിനെ എങ്കിൽ രണ്ട് പണിക്കാരെ വച്ച് കള പറിച്ചു കളഞ്ഞു കൂടെ മാഷെ?”
“ങാ നോക്കണം ബാലേട്ടാ അടുത്ത ആഴ്ച ആവട്ടെ,ബാലേട്ടൻ ഇന്ന് വൈകിയോ?”
അപ്പൊൾ അമ്മയും അവിടേക്ക് വന്നു
“ങാ മാഷെ ഞാൻ മുന്നേ പറഞ്ഞിരുന്നില്ലേ ഹാജിയാരുടെ മകളുടെ വീട്ടിൽ പോകണം എന്ന്,നാളെ രാവിലെ മലപ്പുറത്തിന് പോകണം മാഷെ മറ്റന്നാൾ വൈകീട്ടെ വരാൻ കഴിയുള്ളൂ”അയാൾ പറഞ്ഞ പോകാതിരിക്കാനും കഴിയില്ല”
അപ്പൊൾ മാഷ് അമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് അപ്പനോട് “ഓ അത് ശരി അപ്പൊൾ നാളെ പോകണം ലെ”
“ങാ മാഷെ പോണം”
“ഇന്നലെ അറിയുക ആണെങ്കിൽ ഞാനും വരാമായിരുന്നു ഉപ്പയുടെ കുടുംബത്തിൽ ഒക്കെ ഒന്ന് പോകാമായിരുന്നു.ഇനിയിപ്പോൾ നാളേക്ക് ഒരുങ്ങാൻ കഴിയില്ല.കഷ്ടം ആയല്ലോ”
“ചിലപ്പോൾ ഈ മാസം തന്നെ വീണ്ടും പോകേണ്ടി വരും മാഷെ അപ്പൊൾ ഞാൻ പറയാം”
ങും എന്ന അപ്പൊ വരാം,ഒരു കമ്പനി ആകുമല്ലോ.മാത്രമല്ല ഹാജിയാരുടെ ജീപ്പുള്ളത് കൊണ്ട് വണ്ടി കൂലിയും ലാഭിക്കാം”
“ഹൗ ഈ മാപ്പിളമാരുടെ ബുദ്ധി കാഞ്ഞത് തന്നെ ആണല്ലോ ഹിഹി പത്ത് പൈസ എവിടെ ലാഭിക്കാം എന്ന് ആരും പഠിപ്പിക്കേണ്ട ഹഹ”