മെസ്സേജ് ബോക്സ് ശൂന്യമാണ്. പുതിയ സന്ദേശങ്ങളൊന്നുമില്ല.
അവൾ സാം അയച്ച പഴയ മെസ്സേജ് ഒന്നുകൂടി വായിച്ചു:
“നിന്റെ ആ സുതാര്യമായ തടവറയുടെ വാതിൽ ഇന്ന് രാത്രി നീ തകർക്കണം.”
ആ വരികൾ വായിക്കുമ്പോൾ അവളുടെ ഹൃദയമിടിപ്പ് കൂടി.
സാം തന്നെ വിളിക്കുകയാണ്, പക്ഷേ അവൻ നേരിട്ട് വരുന്നില്ല. ഈ നിഗൂഢത അവളെ ഭ്രാന്ത് പിടിപ്പിച്ചു.
മുൻപിലിരിക്കുന്ന സ്ക്രീനിലെ മെസ്സേജുകൾ വായിക്കാൻ അവൾക്ക് കഴിയുന്നില്ല.
ഫുൾ കൈ ചുരിദാറിനുള്ളിൽ സാമിന്റെ നഖങ്ങൾ ഏൽപ്പിച്ച ആ പാടുകൾ എരിയുന്നതുപോലെ അവൾക്ക് തോന്നി.
ആ വസ്ത്രം ഇപ്പോൾ അവളെ ശ്വാസം മുട്ടിക്കുന്നു. അവൾ എഴുന്നേറ്റു ജനലരികിലേക്ക് നടന്നു.
പുറത്ത് കാവൽ നിൽക്കുന്ന വക്കച്ചൻ ഇടയ്ക്കിടെ മുകളിലേക്ക് നോക്കുന്നത് അവൾ കണ്ടു.
പക്ഷേ അവൾക്ക് വേണ്ടത് ആ വേട്ടക്കാരന്റെ സാന്നിധ്യമായിരുന്നു.
സാമിനെ കാണാത്തത് അവളെ വല്ലാതെ തളർത്തി.
തന്റെ പ്രൊഫഷണലിസം പാടെ തകർന്നു പോയെന്നും, താൻ സാമിന്റെ വെറുമൊരു കളിപ്പാവയായി മാറിയെന്നും ആ നിമിഷം അവൾ തിരിച്ചറിഞ്ഞു.!!
അവൾ ഫോണെടുത്തു ഒരു മെസ്സേജ് ടൈപ്പ് ചെയ്തു:
“സാം… നീ എവിടെയാണ്? എനിക്ക് ഭ്രാന്ത് പിടിക്കുന്നു. നീ വരുന്നില്ലേ….എന്നെ പറ്റിക്കുകയാണോ….!!!!”
വിറയ്ക്കുന്ന കൈകളോടെ സെൻഡ് ബട്ടൺ അമർത്തുമ്പോൾ, തന്റെ ജീവിതം എന്നെന്നേക്കുമായി മാറിമറിയാൻ പോകുകയാണെന്ന് നതാഷ അറിഞ്ഞിരുന്നില്ല.!!!!
റേഡിയോ സ്റ്റുഡിയോയിലെ ഒരു മണിക്കൂർ നീണ്ട ആ നരകം അവസാനിച്ചു.
മൈക്രോഫോൺ ഓഫ് ചെയ്യുമ്പോൾ നതാഷയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.