***
“വെല്യുമ്മാ, ബൈക്ക് സെർവീസ് ചെയ്യിക്കണം. ഉമ്മേം കൂടെപ്പോരാണെന്ന്. ക്ളിനിക്കിൽ പോകണോന്ന്.”
“എന്തേ ആയിഷാ ക്ളിനിക്കിൽ പോകണേ?“
”ഒന്നൂല്ലുമ്മാ… ആ ഗൈനക്കോളജിസ്റ്റിനെ ഒന്ന് കാണണം. ഇക്കാടെ അടുത്ത് ചെല്ലണെന് മുമ്പ് ഒന്നു കണ്ടിട്ടുവരാൻ ഇക്കാ പറഞ്ഞ്. അതാ…“
”മ്മ്… എന്താ പ്ളാനിങ്ങ്? ഹഹഹ“
”അതുമ്മാ.. ശ്ശോ.. അങ്ങനൊന്നൂല്ല. “
”എന്തായാലും നടക്കട്ടെ… എനക്കൊരു പേരക്കുട്ടീനേം കൂടെ നോക്കാല്ലോ.. പോയിവാ…“
“വെല്യുമ്മാക്ക് എന്തേലും വാങ്ങണോ?”
“വേണ്ട മോനെ. നിങ്ങള് പോയിട്ട് വാ. ഉമ്മാനേം കേറ്റി സൂക്ഷിച്ച് പോണം.”
“ശരി വെല്യുമ്മാ”
“പോയിവരാം ഉമ്മാ.”
“ശരി മോളെ…”
***
വീണ്ടും വന്ദനാ മദർ ആന്റ് ചൈൽഡ് ഹോസ്പിറ്റലിൽ.
“ആയിഷാ… ഇത്രവേഗം ഭർത്താവിന്റെ മനസ്സ് മാറിയോ?” ഡോക്റ്റർ വന്ദന ആയിഷയോട് ചോദിച്ചു.
“മോൻ പറഞ്ഞ് പറഞ്ഞ്, ഇക്കാടെ മനസ്സ് മാറ്റി ഡോക്റ്ററേ.”
“അതുകൊള്ളാല്ലോ ആസിഫേ! ഒരു വാവേക്കിട്ടാൻ ഇത്രേം കൊതിയായോ?”
“മ്മ്…” ആസിഫിന്റെ മുഖം ചുവന്നു.
“അവൻ എല്ലാം നോക്കിക്കോളാന്ന് ഉപ്പാനോട് പറഞ്ഞ്.”
“ഹഹഹ… ആസിഫേ നാണിയ്ക്കണ്ട. വളരെ നല്ല കാര്യമാണ്. അതും, നിന്റെ ഈ പ്രായത്തിൽ ഉള്ള മക്കൾ സാധാരണ എതിർക്കാറാണ് പതിവ്.”
“അവൻ ഒറ്റയ്ക്കല്ലേ ഡോക്റ്ററേ വളർന്നേ? അതും പറഞ്ഞ് സെന്റിയടിച്ച് ഉപ്പാനെക്കൊണ്ട് സമ്മതിപ്പിച്ച്.”
“അതു കൊള്ളാം. എന്നാണ് ഭർത്താവിന്റെ അടുത്തു പോകുന്നത്?”
“അടുത്ത മാസം പോയേക്കും. റെഡിയായിരിക്കാൻ പറഞ്ഞിട്ടൊണ്ട്. അതാ ഇന്നുതന്നെ പോന്നത്.” ആയിഷാ പുഞ്ചിരിച്ച് നാണത്തോടെ തല താഴ്ത്തി.