രാവിലെ പ്രഭാത ഭക്ഷണ സമയത്ത് രാവിലത്തെ ചമ്മൽ മാറാതെ ആകെ മൗനമായി കുറച്ചുമാത്രം പ്രാതൽ കഴിയ്ക്കുന്ന പേരക്കുട്ടിയെ നബീസ വാൽസല്യപൂർവ്വം താക്കീത് ചെയ്തു.
‘ഇതു മാത്രമായിരുന്നാൽ ജീവിതത്തിൽ ഉമ്മാനെ വേഗം മടുക്കും മോനെ. അതു പാടില്ല.നിങ്ങൾ മുന്നോട്ട് പോകണം. ഈ സ്നേഹത്തിൽ നിറഞ്ഞ്…ഒരിക്കലും പിരിയാതെ… ഞാനും എന്റെ വാപ്പായും പോലെ!’ അവർ മനസ്സിൽ ഓർത്തു.
വാപ്പാ തന്നെ നിർബ്ബന്ധിച്ച് തുടർന്നും പഠിപ്പിച്ചത് അവർ ഓർത്തു. ആ ഓർമ്മയിൽ ആണ് അവർ ആസിഫ് ഉണ്ടായശേഷം ആയിഷാനെയും, നിർബ്ബന്ധിച്ച് പഠിപ്പിച്ചത്.
രാവിലെ രണ്ടുപേർക്കും രണ്ടുവിധത്തിൽ കിട്ടിയ, ചെറിയ നടുക്കങ്ങൾ കാരണം ആയിഷായും, ആസിഫും ഒന്നും മിണ്ടാതെ വേഗം ഭക്ഷണം കഴിച്ചെഴുന്നേറ്റു.
രണ്ടുപേരും ഡ്രസ്സ് മാറി, നബീസയോട് യാത്രപറഞ്ഞ് ആസിഫിന്റെ സ്കൂട്ടിയിൽ യാത്രയായി.
***
എല്ലാം, ഉമ്മാനെ ഒളിയ്ക്കുന്നതിലുള്ള തങ്ങളുടെ കുറ്റബോധത്തിൽ നിന്നുള്ള തോന്നലുകളാണെന്നും, ഉമ്മാന് യാതൊരുവിധം സംശയങ്ങളും തങ്ങളെപ്പറ്റി ഇല്ലെന്നും ആയിഷായ്ക്ക് മനസ്സിലായി. അതുകൊണ്ട് അവൾ ആസിഫിനേയും ആശ്വസിപ്പിച്ചു.
ഷോറൂമിൽ എത്തിയപ്പോഴേയ്ക്കും രണ്ടുപേരുടെയും മൂഡെല്ലാം നല്ലതായി മാറിയിരുന്നു.
“ഉമ്മാ എനിക്ക് ഈ മോഡൽ മതി. ഇതാണ് ഞാൻ പറഞ്ഞ എൻഫീൽഡ് ഹാൽസിയോൺ ക്ലാസ്സിക് 350 ബ്ളാക്ക് കളർ.” ആസിഫ് പറഞ്ഞു.
“നിന്റെ ഇഷ്ടം. ഏതുവേണേൽ സെലക്റ്റ് ചെയ്തൊ.”
“ഇതുമതി.” ആസിഫ് സെയിൽസ്മാനോട് പറഞ്ഞു.
“ഫണ്ട് ട്രാൻസ്ഫർ ആയാൽ ഒരാഴ്ച്ചക്കകം ഡെലിവെറി എടുക്കാം.” സെയിൽസ്മാൻ ഉറപ്പുകൊടുത്തു.