“അപ്പോ… അതാണ് രണ്ടാൾക്കും ഇത്ര സന്തോഷം! മ്മ്.. മ്മ്.. ഇന്നലേം ഇന്നും നീ ഉമ്മാനെ ചുറ്റിപ്പറ്റി നിൽക്കണ കണ്ടപ്പോഴേ ഞാൻ കരുതി, എന്തോ കാര്യം നേടാനാണെന്ന്. ഹഹഹ.”
“ഒന്ന് പോ വെല്യുമ്മാ… അല്ലേലും എനിക്ക് വെല്യുമ്മാനോടും ഉമ്മാനോടും ഒരുപാടിഷ്ടാ…”
“അതേയതെ… ഇന്നലെ ഞാൻ ബൈക്ക് കിട്ടില്ലാന്ന് പറഞ്ഞപ്പോൾ ഉള്ള ഇവന്റെ മുഖം ഉമ്മ ഒന്ന് കാണണമായിരുന്നു.”
“അതു പിന്നെ എന്നെ പറ്റിക്കാൻ നോക്കിയതല്ലേ…”
“അപ്പോ അതാണ് രണ്ടു ദിവസായിട്ട് ഉമ്മാനെ തൊട്ടും, പിടിച്ചും, സഹായിച്ചും നടക്കണത്. ഇന്നലെ രാവിലെ എനിക്കും കിട്ടി, കവിളത്ത് രണ്ടുമ്മ. ഹഹഹ”
“അത് ഞാൻ എന്റെ വെല്യുമ്മയ്ക്കായിട്ട് മാത്രം തന്നതല്ലേ… ന്റെ മുത്തേ…”
“മ്മ്… മ്മ്… മയക്കണ്ടാ… അതുപോട്ടെ… ബൈക്ക് എപ്പോ വരും?”
“അത് ഉമ്മാ, നാളെ പോയി ബുക്ക് ചെയ്യണം. ഇവന് ഇഷ്ടോള്ള മോഡൽ നോക്കണമത്രെ. രാവിലെ സിറ്റിയിൽ പോയി നോക്കണം. ഒന്നു രണ്ടു സ്ഥലത്തു പോണം. വൈകിട്ടാവുമ്പോഴേക്കും തിരിച്ചെത്താം.“
”ഇവന് ഇഷ്ടപ്പെട്ടത് വാങ്ങിച്ചോ. പൈസാ നോക്കണ്ട. വേണൊങ്കിൽ ഞാൻ തരാം.“
”വേണ്ടുമ്മാ. ബുക്ക് ചെയ്തിട്ട് അവിടെവെച്ച് തന്നെ കൃത്യം തുക പറയാനാണ് പറഞ്ഞിരിക്കണത്. ഇക്കാ അവർക്ക് അയച്ചോളും….“
”ഇനിയിപ്പോ ചെക്കൻ നിലത്തൊന്നും ആവില്ല. സൂക്ഷിക്കണം കേട്ടോ മോനേ.“
”ശരി വെല്യുമ്മാ…“
”അപ്പോ ഉമ്മാനെ ശരിക്ക് മണിയടിച്ചോ. പെട്രോൾ അടിയ്ക്കാനും കാശ് വേണ്ടേ. ഹഹഹ“
”അതാ വെല്യുമ്മാ. ഞാൻ ഉമ്മാനെ എല്ല്ലാറ്റിലും സഹായിക്കാണ്… മിനിയാന്ന് രാത്രി മുതൽ… ഹഹഹ“