“ആസിഫേ… മോനേ… നീ വേവലാതിപ്പെടണ്ടാ. നിന്റുമ്മാ വേഗം ഇങ്ങുപോരും. പേടിയ്ക്കണ്ട. നിന്നെക്കാണാതെ ഓൾക്കവിടെ അധികം ദെവസം നിൽക്കാനൊന്നും പറ്റില്ല.” നബീസ കട്ടിലിൽ അവന്റെ അരികിൽ ഇരുന്ന്, വിരഹാർത്തനായ പേരക്കുട്ടിയെ തലോടി ആശ്വസിപ്പിയ്ക്കാൻ ശ്രമിച്ചു.
“അതൊന്നൂല്ലാ വെല്യുമ്മാ. എനക്ക് ങ്ങളില്ലേ?” ആസിഫ് വെല്യുമ്മാടെ ഇരുകവിളിലും പിടിച്ചു വലിച്ചു കൊണ്ട് പുഞ്ചിരിയോടെ കൊഞ്ചി.
“നെനക്ക് ഞാനുണ്ടായാൽ പോരാന്ന് എനക്കറിഞ്ഞൂടേ മോനെ. നിന്റുമ്മാടെ അടുത്തേ നിന്റെ കൊഞ്ചലെല്ലാം നടക്കോളൂ…എല്ലാം ഞാൻ കാണുന്നതല്ലേ? വെറും പത്തു ദിവസമല്ലേ? നീ ക്ലാസ്സും, കളികളും ഒക്കെയായി ഒന്ന് ഉഷാറാക്. പിന്നെ എന്നും ഓര് രണ്ടാളും വീഡിയോകോളും വിളിയ്ക്കണുണ്ടല്ലോ?”
ഉമ്മാടെ ചുവന്ന നെറ്റ് ഡ്രസ്സ് കിടക്കയിൽ വിരിച്ച്, അതിനു മുകളിൽ ആണ് അവൻ കിടക്കുന്നതെന്ന് കണ്ടിട്ടും, അവർ കാണാത്ത മട്ടു നടിച്ചു.
അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഒരുങ്ങാൻ വിട്ടു.
ആസിഫ് എഴുന്നേറ്റ് ബാത്രൂമിലേയ്ക്ക് പോയപ്പോൾ അവൻ മുഖമമർത്തിക്കിടന്ന ആയിഷാടെ ചുവന്ന നെറ്റ് ഷഡ്ഡി എടുത്ത് ഡ്രസ്സിനോടൊപ്പം മടക്കി അവർ തലയണയിൽ വെച്ചു.
‘പാവം…! വാപ്പാ ഇടയ്ക്ക് നാട്ടിലെ ചില കാര്യങ്ങൾക്കായി തിരുവനന്തപുരത്ത് പോയ ദിവസങ്ങളിൽ, താനും വാപ്പാന്റെ മുഷിഞ്ഞ ഷർട്ടിനു മുകളിൽ മുഖം അമർത്തിയാണല്ലോ ഉറങ്ങിയിരുന്നത്!’ നബീസ ഓർത്തു.
***
വിരസമായ ദിവസങ്ങൾക്കൊടുവിൽ ആസിഫ് സന്തോഷത്താൽ തുള്ളിച്ചാടിയാണ് വെല്യുമ്മയുടെ അരികിൽ എത്തിയത്.