ശേഷം അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് പുതപ്പിട്ട് കൊടുത്ത് വാതിൽ ചാരി ഞാൻ എന്റെ മുറിയിലേക്ക് നടന്നു..
പിറ്റേ ദിവസം രാവിലെ കുളിച്ചു റെഡിയായി സ്കൂളിലേക്ക് പോവാൻ നിന്ന നേരം ഞാൻസി മുകളിലേക്ക് വന്നു…
” ആ.. ഞാൻ നിന്നെ വിളിക്കാൻ നിൽക്കാരുന്നു.. ബ്രേക്ഫാസ്റ് കഴിക്കണ്ടേ… ”
” പിന്നെ വേണ്ടാതെ… ബാ കഴിക്കാം… ”
ഞാൻ ഉണ്ടാക്കിയ റവ ഉപ്പുമാവ് കഴിച്ച് ഉച്ചയ്ക്കുള്ള ചോറും കറിയും ബാഗിലാക്കി ഞങ്ങൾ സ്കൂളിലേക്ക് നടന്നു… റൂമിന്റെ അവിടുന്ന് ഒരു നൂറു മീറ്റർ മാത്രം ദൂരമേ സ്കൂളിലേക്ക് ഉണ്ടായിരുന്നുള്ളു…
സ്കൂളിൽ ചെന്ന് ബാക്കിയുള്ള സ്റ്റാഫിനെയെല്ലാം പ്രിൻസിപ്പൽ പരിചയപ്പെടുത്തി…
ഞങ്ങൾ ഒഴികെ ബാക്കിയുള്ളവരൊക്കെ തമിഴ്നാട്ടിൽ നിന്ന് തന്നെയുള്ള ടീച്ചേർസ് ആയിരുന്നു..
ക്‌ളാസിൽ കയറി കുട്ടികളെയും പരിചയപ്പെട്ടു… പതിയെ പതിയെ മൂന്ന് ദിവസം കടന്നു പോയി… ക്ലാസ് കഴിഞ്ഞു വരുമ്പോഴുള്ള ക്ഷീണം കാരണം എനിക്കും ഞാൻസിക്കും അധികം സംസാരിക്കാനൊന്നും ടൈം കിട്ടിയിരുന്നില്ല..
അങ്ങനെ നാലാമത്തെ ദിവസം രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ അവൾ എന്നോട് പറഞ്ഞു..
” അബി… ഇന്ന് നമ്മുടെ പുതിയ പണി നടക്കുന്ന ബിൽഡിങ്ങിലേക്ക് കുമാർ സാർ വരാൻ പറ്റുമോന്ന് ചോദിച്ചു.. ”
” ങ്‌ഹേ… എന്നിട്ട് നീ എന്ത് പറഞ്ഞു… ”
” എനിക്ക് എ.സി വെച്ച് തന്നാൽ ഞാൻ എങ്ങോട്ട് വേണമെങ്കിലും വരാമെന്ന് പുള്ളിയോട് പറഞ്ഞു… ഹി… ഹി….”
” ആണോ…. ”
” മ്… ചിലപ്പോൾ എസി യുമായി ആൾക്കാർ ഇന്ന് വരും…. “