മരുഭൂ വസന്തം 2 [ലസ്റ്റർ]

Posted by

“നോ.. അനാവശ്യം പറയരുത്. അങ്ങിനെ ഒന്നും ഞാൻ പറഞ്ഞില്ല.” നൂറയുടെ ശബ്ദം ഉയർന്നു.

“പറഞ്ഞില്ല, പക്ഷേ സൈക്കോളജിക്കളി അതാണല്ലോ അടിസ്ഥാന കാരണം.” സുധീർ ഫിലോസഫി പറയുന്ന ഭാവത്തോടെ പറഞ്ഞു.

“ഓഹ് അതാണോ സംഭവം. ഞാൻ അതൊന്നും ഓർത്തില്ല. ഇനിയിപ്പോ ന്ത്‌ ചെയ്യും സുധീർ.” വാഹിദ് ഗൗരവം അഭിനയിച്ചു വലിയ തെറ്റ് ചെയ്തത് പോലെ മുഖം ഇളക്കിക്കൊണ്ട് പറഞ്ഞു.

“സാർ ഇന്നലെ ഇവൾ മെസേജ് നോക്കിയില്ല. അത് അവൾ സഹിച്ചു. രാവിലെ ഗുഡ്മോർണിംഗ് പറഞ്ഞത് മൈന്റ് ചെയ്തില്ല. അതും അവൾ സഹിച്ചു. പക്ഷേ സാറിനെ പിക് ചെയ്യാൻ ഫ്ലാറ്റിലേക്ക് വന്നപ്പോൾ സാർ അവളോട് പറയാതെ എന്റെ കൂടെ ഓഫീസിലേക്ക് വന്നു. അത് അവൾക്ക് സഹിക്കാൻ പറ്റില്ല. സാറിന് മാപ്പില്ല.. ശിക്ഷ അനുഭവിക്കേണ്ടി വരും.” സുധീർ ആഴത്തിൽ ആലോചിച്ചു പറയുന്ന നാട്യത്തിൽ തലയാട്ടിക്കൊണ്ട് വാഹിദിനോട് പറഞ്ഞു.

“എനിക്കെന്ത് കുഴപ്പം. എനിക്കെന്താ വാട്സാപ്പ് നോക്കി ഇരിക്കലാണോ പണി..” നൂറ ചൊടിച്ചുകൊണ്ട് സുധീറിനോട് പറഞ്ഞു.

“അത് ശരിയാ. ഞാൻ അവൾക്ക് അത്ര സ്പെഷ്യൽ ഒന്നും അല്ല. സുധീർ അവളെ അനാവശ്യമായി വളച്ചൊടിച്ചു കുറ്റപ്പെടുത്തല്ലേ.” വാഹിദ് അവളുടെ ഭാഗം ചേർന്ന് സംസാരിക്കുന്നത് പോലെ അഭിനയിച്ചു. അത് കേട്ടപ്പോൾ നൂറ പെട്ടന്നുണ്ടായ ഒരു ഞെട്ടലോടെ അവനെ നോക്കി.

 

“ഞാൻ അങ്ങിനൊന്നും പറഞ്ഞിട്ടില്ല.വിഷ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ, പക്ഷേ രാവിലെ ഇക്കാന്റെ ഒപ്പം പോരുന്ന കാര്യമെങ്കിലും ഒന്ന് മെസേജ് ചെയ്യാമായിരുന്നു എന്നെ പറഞ്ഞുള്ളൂ..” അവൾ ശബ്ദം അൽപ്പം മയപ്പെടുത്തി ആരോടെന്നില്ലാതെ അലക്ഷ്യമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *