മരുഭൂ വസന്തം 2 [ലസ്റ്റർ]

Posted by

ചുട്ടുപഴുത്ത മണലിൽ മലർത്തി കിടത്തി കഴുത്തു മുതൽ അരക്കെട്ട് വരെ അധികം ആഴമില്ലാതെ കത്തിവരച്ചു വരയണം. ആ മുറിച്ചാലിൽ വിരലിട്ടു താഴേക്ക് പതുക്കെ അരിച്ചരിച്ചു വലിക്കണം.

വേദനയുടെ അനന്തമായ ആകാശമണ്ഡലങ്ങളിലേക്ക് നഷ്ടപ്പെടലിന്റെ നീരാവികൾ ഹൃദയം പിളർന്നു ഉയർന്നു പോകുന്നതിന്റെ വേദന അവരറിയണം. അവൻ കിതച്ചു.

 

മനസ്സ് അസ്വസ്ഥമായപ്പോൾ അവൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി നൂറയുടെ കാബിനിലേക്ക് ചെന്നു വാതിൽ തുറന്നു. അവിടം ശൂന്യം.! ഇവൾ എങ്ങോട്ട് പോയി.? വാഹിദ് വാതിലടച്ചു നടന്ന് സുധീറിന്റെ ഓഫീസിൽ എത്തി വാതിൽ തുറന്നു.

പെട്ടന്ന് സുധീറിനോട് തർക്കിച്ചു നിൽക്കുന്ന നൂറ നിശബ്ദയായി, ഞെട്ടലോടെ രണ്ട് പേരും വാതിൽക്കലേക്ക് നോക്കി. അവനെ കണ്ടതും നൂറ കനപ്പിച്ചു നോക്കിയിട്ട് മുഖം വെട്ടിച്ചു. സുധീർ ഒന്ന് ഭവ്യതയോടെ എഴുന്നേറ്റ് അവനെ സ്വാഗതം ചെയ്തു.

“എന്താ സുധീർ തന്റെ പെങ്ങൾക്ക് വട്ടായോ. രാവിലെ മുതൽ പെട്രോളോ ഗ്യാസോ മറ്റോ കഴിച്ചിട്ട് വന്നതാണോ.” അകത്തേക്ക് കയറി വാഹിദ് തമാശയോടെ സുധീറിനോട് ചോദിച്ചു. സുധീറിന്റെ മുഖത്ത് കുസൃതി നിറഞ്ഞു. നൂറ കൈകൾ നെഞ്ചിൽ കെട്ടി പുച്ഛത്തോടെ മുഖം തിരിച്ചു.

“സാറാണ് പ്രശ്നം. ആകെ കലാപമാണ് സാർ. കൊല നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.” സുധീർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആണോ. അത് വലിയ വിഷയമാണല്ലോ. അല്ല ന്താ സംഭവം. എന്നോട് പിണങ്ങിയിരിക്കുവാ. മിണ്ടുന്നുപോലും ഇല്ല ന്നേ.” വാഹിദ് അത്ഭുതം നടിച്ചു.

“സാറിന്നലെ രാത്രി അവൾക്ക് വാട്സാപ്പിൽ ഗൂഡ്‌നെറ്റ് പറഞ്ഞില്ല. അവൾ ഉറങ്ങിയോ ന്ന് ചോദിച്ചില്ല. ഏത് ഡ്രസ്സ്‌ ആണ് ഇട്ടിരിക്കുന്നത്, ന്താ ഉറക്കം വരാത്തത് എന്നൊന്നും ചോദിച്ചില്ല..” സുധീർ ഗൗരവത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *