മരുഭൂ വസന്തം 2 [ലസ്റ്റർ]

Posted by

ഇടയ്ക്കിടയ്ക്ക് ആകാശത്ത് ഒറ്റപ്പെട്ട ഏതെങ്കിലും പറവകൾ പറന്നു പോകുന്നത് കാണാം. അല്ലെങ്കിൽ കൂട്ടം തെറ്റി വരുന്ന ഒട്ടകങ്ങൾ. മണലിൽ കാളിമ പൂണ്ട കുറ്റിചെടികൾ ഇടവിട്ടിടവിട്ട് കുറേ ദൂരത്തോളം കാണാം. അതിനപ്പുറം ഭീകരമായ മണൽക്കാടാണ്. ഒന്ന് വഴിതെറ്റിയാൽ, ദൂരം അറിയാതെ ഒരൽപ്പം അധികം നടന്നു പോയാൽ, ദാഹജലം കിട്ടാതെ തൊണ്ടപൊട്ടി മരിച്ചു വീണുപോകുന്ന ഊഷര ഭൂമി.

 

ആ മണലിലൂടെ തന്റെ ഫോർ വീൽ പിക്കപ്പിൽ വിൻസന്റ് മരുഭൂമിയുടെ ഉൾപ്രദേശത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. കാറ്റിൽ വണ്ടിയുടെ പിറകിൽ ധൂളികൾ ഉയർന്നു പറന്നു. ചുണ്ടിലൊരു മൂളിപ്പാട്ടുമായി അയാൾ മണൽതിട്ടകളിൽ കയറിയിറങ്ങി സഞ്ചരിക്കുന്ന വാഹനത്തെ വിദഗ്ദമായി നിയന്ത്രിച്ചു കൊണ്ട് അതിവേഗം ഡ്രൈവ് ചെയ്ത് മുന്നോട്ട് പോയിക്കൊണ്ടുരുന്നു.

ഒടുവിൽ തകര ഷീറ്റും പനയോലയും കൊണ്ട് കെട്ടിമറച്ച ഒരു മസറയുടെ നേരെ വണ്ടിയോടിച്ചു. ഇരുമ്പ്കമ്പികൾകൊണ്ട് വേലി കെട്ടി അതിര് തീർത്ത ആ കൂടാരത്തിന്റെ വിശാലമായ ചുറ്റുവട്ടത്ത് അനേകം ആടുകളും കുറേ ഒട്ടകങ്ങളും രണ്ടായി വേർതിരിച്ച സ്ഥലങ്ങളിൽ ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു. വിൻസെന്റ് വണ്ടി നിർത്തി ആ കൂടാരത്തിന്റെ അകത്തേക്ക് നടന്നു.

ആട്ടിൻ കാഷ്ടത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധം കാരണം അയാൾ മൂക്ക് പൊത്തി വേഗം അകത്തേക്ക് കയറി ആകെയൊന്ന് കണ്ണോടിച്ചു.

 

അത്യാവശ്യം വലിപ്പമുള്ള ഒരു കിടപ്പ് മുറിയുടെയത്രയും വരുന്ന ഒരു കൂടാരം. കിടക്കാൻ ഒരു ഇരുമ്പ് കട്ടിലും പഴകിയ മേശയും. കട്ടിലിൽ മുഷിഞ്ഞു നാറിയ പഴകിയുറച്ച ഒരു കിടക്ക. കട്ടിലിനോട് ചേർന്ന് ഒരു പായ ചുരുട്ടി കുത്തനെ വച്ചിട്ടുണ്ട്. പിന്നെ ഭക്ഷണം പാകം ചെയ്യാൻ ഒരു ഗ്യാസ് സിലിണ്ടറും സ്ടൗ മുതലായ കുറച്ചു വസ്തുക്കൾ.

Leave a Reply

Your email address will not be published. Required fields are marked *