“ഇട്സ് ഓൾറയ്റ്റ് സാർ. ഞാനെന്ന പൊയ്ക്കോട്ടേ. സാർ പറഞ്ഞാൽ മതി.” രമ്യ അനുവാദത്തിന് കാത്തു നിന്നു.
വേണ്ട, ഞാൻ കൊണ്ടുപോയിക്കോളാം. ആവശ്യം ണ്ടെങ്കിൽ രമ്യയെ വിളിക്കാം.” നൂറയുടെ ശബ്ദം നേർത്തു. അവൾക്ക് കാരണമാറിയാത്ത ദുഃഖം തോന്നി. തന്റെയുള്ളിൽ തനിക്ക് വളരെ പ്രിയപ്പെട്ടതായി എന്തോ ഒന്ന് വളർന്നു വരുന്നതായി അനുഭവപ്പെടുന്നതും എന്നാൽ അതിനൊരു ഉത്തരമില്ലാത്ത ചോദ്യം തന്റെയുള്ളിൽ ഉയർന്നു വരുന്നതും അവളറിഞ്ഞു. അവൾക്ക് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. വാഹിദിനും സുധീറിനും അവളുടെ അവസ്ഥ മനസ്സിലായി. അവർ പരസ്പരം നോക്കി ചിരിച്ചു.
പക്ഷേ നൂറ ജോലിത്തിരക്കിൽ മുഴുകിയതിനാൽ വാഹിദ് പുറത്തേക്ക് പോയതോ രമ്യ അവനെ ഡ്രൈവിംഗ് ഇന്സ്ടിട്യൂട്ടിൽ കൊണ്ട് പോയതോ ഒന്നും അറിഞ്ഞില്ല. അവൻ സുധീറിനോട് താൻ ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോൾ സുധീർ രമ്യയെ വിളിച്ചു കാര്യം പറഞ്ഞു. അവൾ കാറിന്റെ താക്കോൽ വാങ്ങി വാഹിദിന്റ കൂടെ പുറത്തേക്കിറങ്ങി അവനെയും കൊണ്ട് ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക് പോയി.
അധ്യായം 5
നരച്ച ആകാശത്ത് പതുക്കെ കാർമേഘങ്ങൾ വഴിതെറ്റി വന്നത് പോലെ അടിഞ്ഞു കൂടുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില നക്ഷത്രങ്ങൾ മാത്രം അങ്ങിങ്ങു കാണാം. കാറ്റിൽ ചെറിയ തണുപ്പ് കലർന്നിട്ടുണ്ട്. ഒരു പക്ഷേ മഴപെയ്തേക്കാം. കാലാവസ്ഥ വ്യതിയാനത്തിനു മുമ്പ് മരുഭൂമിയിൽ മഴപെയ്തു അന്തരീക്ഷം ശുദ്ധീകരിക്കപ്പെടുന്ന ഒരു പതിവുണ്ട്. പിന്നീട് തണുപ്പ് കാലം പടിയിറങ്ങി വരും.
ലാപ്ടോപ്പിൽ നോക്കി ഇരിക്കുന്ന സുധീറിന്റെ മൊബൈലിൽ മെസേജ് വന്നതിന്റെ റിങ് മുഴങ്ങി. മൊബൈൽ എടുത്തു വാട്സ്ആപ്പ് തുറന്നു നോക്കി. അവന്റെ മുഖം വിടർന്നു കണ്ണുകളിൽ ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു. സുന്ദരമായ ഒരു പെൺകുട്ടിയുടെ മുഖത്തിന്റെ കണ്ണും മൂക്കും ചുണ്ടും മാത്രം പ്രൊഫൈൽ ഫോട്ടോയുള്ള,