വാതിലിൽ മുട്ട്കേട്ട് ഫാത്തിമ ഓടിവന്ന് മുൻവാതിൽ തുറന്നു.. ഹാളിൽ ലൈറ്റിടാത്തത് കൊണ്ട് അവളുടെ മുഖഭാവം ജമാലിന് മനസിലായില്ല..
“എന്താ ഇത്താ… എന്താ പ്രശ്നം… ?”..
ജമാലിന്റെ പരിഭ്രമത്തോടെയുളള ചോദ്യത്തിന് ഫാത്തിമ ഉത്തരം പറഞ്ഞില്ല. പകരം അവന്റെ കയ്യിൽ പിടിച്ച് അകത്തേക്ക് കയറ്റി അവൾ വാതിലടച്ച് കുറ്റിയിട്ടു..
പിന്നെ അവന്റെ കയ്യിൽ നിന്ന് പിടി വിടാതെ ഉറക്കെ കരഞ്ഞു..ജമാൽ പേടിച്ച് പോയി..
“എന്താ ഇത്താ…. കുട്ടികൾക്കെന്തെങ്കിലും പറ്റിയോ…?”..
ഫാത്തിമക്കെന്താണ് സംഭവിച്ചതെന്ന് ജമാലിനൊരു ഊഹം പോലും കിട്ടിയില്ല..
“ഇല്ല… കുട്ടികളിവിടെയില്ല… അവരെന്റെ വീട്ടിലാ… “..
കരച്ചിലിനിടയിൽ ഫാത്തിമ പറഞ്ഞു..
“പിന്നെന്താ ഇത്താ… എന്തിനാ ഇങ്ങിനെ കരയുന്നേ… ?”..
“ജമാലേ… ഇത്താക്ക്…ഒരബദ്ധം പറ്റിയെടാ… “..
അതും പറഞ്ഞ് ഫാത്തിമ വീണ്ടും ഉറക്കെ കരഞ്ഞു..
“ഇത്ത ആദ്യം കരച്ചിൽ നിർത്ത്… എന്നിട്ട് സമാധാനത്തിൽ കാര്യം പറ…”..
അവളുടെ കരച്ചിൽ കണ്ട് ജമാലിനും പേടിയായി.. ഫാത്തിമ പണിപ്പെട്ട് കരച്ചിലടക്കി.. പിന്നെ ജമാലിന്റെ കയ്യും പിടിച്ച് അവളുടെ മുറിയിലേക്ക് കൊണ്ടു പോയി.. മുറിയിൽ കയറിയ ജമാലൊന്ന് ഞെട്ടി..കട്ടിലിൽ ഒരുത്തൻ കിടക്കുന്നു..
“ഇതാരാ ഇത്താ…?”..
ജമാലിന് ഒന്നും മനസിലായില്ല..
“ഇത്… മക്കളെ…സ്കൂളിൽ.. .കൊണ്ടു വിടുന്ന… അഭിലാഷ്… “..
“ഇവനെന്തിനാ ഇവിടെ കിടന്ന് ഉറങ്ങുന്നേ… ?”..