അതും പറഞ്ഞു ശ്യാമ ബാത്‌റൂമിലേക്ക് ഓടി. സുധി അത് കണ്ടു ചിരിച്ചുകൊണ്ട് നിന്നു. അപ്പോഴേക്കും സുധിയുടെ ഫോണിൽ ഒരു കാൾ വന്നു. സുധി അതും എടുത്തു പുറത്തേക്ക് പോയി.
ശ്യാമ വേഗം കുളിച്ച് വേഷം മാറി വന്നു. അപ്പോഴേക്കും സുചിത്ര കുളിച്ച് റൂമിൽ വന്നിരുന്നു. സുചിത്ര ശ്യാമയേയും കൊണ്ട് ശ്യാമയുടെ അമ്മയുടെ അടുത്തേക്ക് പോയി. എല്ലാവരും അന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു. ഒരു കുടുംബം വീണ്ടും ഒന്നിച്ചതിന്റെ സന്തോഷം. അന്ന് ശ്യാമ സൂചിത്രയുടെ മുറിയിൽ ആണ് കിടന്നത്.
സുധി പിറ്റേന്ന് ശ്യാമയേയും കൊണ്ട് ശ്യാമയുടെ പഴയ വീട്ടിലേക്ക് പോയി. മോഹൻ ആണ് അവരെ അവിടെ കൊണ്ട്പോയി വിട്ടത്.
അവർ വാതിൽ തുറന്ന് വീട്ടിൽ കയറി.
“അപ്പു ഏട്ടാ. ഏട്ടൻ ഇവിടെ ഇരിക്കെ ഞാൻ ഇവിടെയൊക്കെ ഒന്ന് വൃത്തിയാക്കട്ടെ. അതിന് ശേഷം എടുക്കാൻ ഉള്ളതൊക്കെ എടുത്തിട്ട് നമുക്ക് തിരിച്ചു പോകാം. ” ശ്യാമ പറഞ്ഞു
“അതേ. ഇവിടെനിന്നും എടുക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതൊക്കെ എടുക്കാൻ വേണ്ടി മാത്രം അല്ല കേട്ടോ നമ്മൾ ഇങ്ങോട്ട് വന്നത് . ” സുധി ശ്യാമയോട് പറഞ്ഞു.
“പിന്നെ.? പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്.?”
“അതോ..? അത് എന്റെ പെണ്ണിനെ കെട്ടിപിടിച്ചു കിടക്കാൻ. വീട്ടിൽ ആയാൽ അത് നടക്കില്ലല്ലോ..?”
“അയ്യടാ.. അങ്ങനെ ഇപ്പോൾ കെട്ടിപിടിച്ചു കിടക്കേണ്ട. അങ്ങനെ കിടന്നാലേ ഈ കുറുമ്പന് പല കുറുമ്പും തോന്നും. അതുകൊണ്ട് ഇപ്പോൾ അതൊന്നും വേണ്ട. “