സുധിയുടെ അച്ഛൻ പറഞ്ഞു.
. സുധിയുടെ അമ്മ ആരതി ഉഴിഞ്ഞു അവരെ അകത്തേക്ക് കയറ്റി.
ആ വലിയ വീട്ടിൽ ശ്യാമയ്ക്ക് എന്തോ അപരിചിതത്വം പോലെ തോന്നി. അത് മനസ്സിലാക്കിയ സുചിത്ര പറഞ്ഞു.
“പേടിക്കേണ്ട. ഇതാണ് ഞങ്ങളുടെ വീട്. അല്ല . നമ്മുടെ വീട്. ഇനി മുതൽ ഇതു ശ്യാമയുടെ കൂടെ വീടാണ്. ശ്യാമയുടെ സ്വന്തം വീട്. അങ്ങനെയേ കാണാവൂ. കേട്ടല്ലോ..? വാ ഞാൻ ആദ്യം തന്നെ അപ്പു ഏട്ടന്റെ റൂം കാണിച്ചു തരാം. എന്നിട്ട് എന്റെ റൂമും. അപ്പു ഏട്ടന്റെ റൂം എന്ന് പറഞ്ഞാൽ ശ്യാമയുടെ റൂം. പക്ഷെ കല്ല്യാണം വരെ എന്റെ റൂമിൽ എന്റെ കൂടെ കിടന്നാൽ മതി. പക്ഷെ ഓരോ സ്വപ്നം കണ്ടിട്ട് എന്നെ ഒന്നും ചെയ്യരുത്. ”
അങ്ങനെ പറഞ്ഞിട്ട് സുചിത്ര ചിരിച്ചു. ശ്യാമയ്ക്ക് അത് കേട്ട് നാണം വന്നു. ആ സമയം സുധിക്ക് ഒരു ഫോൺ വന്നത് കൊണ്ട് പുറത്തായിരുന്നു ഉള്ളത്.
സുധിയുടെ റൂമിൽ കയറിയപ്പോൾ ശ്യാമ ഞെട്ടി പോയി. അവിടെ ശ്യാമയുടെ ഒരു പെൻസിൽ ഡ്രോയിങ് വരച്ചു വെച്ചിരിക്കുന്നു. അതും ഒരുപാട് പേരുടെ നടുവിലൂടെ ആരുടെയോ കൈ പിടിച്ചു നടന്നു പോകുന്ന ശ്യാമയുടെ ചിത്രം. കൂടെ അന്ന് എടുത്ത ഫോട്ടോകൾ ഫ്രെയിം ചെയ്തു ചുറ്റും നിരത്തി വെച്ചിരിക്കുന്നു.
ശ്യാമ ആ പെൻസിൽ ഡ്രോയിങ്ങിൽ തന്നെ നോക്കി നിന്നു. അത് കണ്ട് സുചിത്ര പറഞ്ഞു.
“എല്ലാത്തിന്റെയും തുടക്കം ഈ ചിത്രത്തിൽ നിന്നാണ്.”
അത് കേട്ട് ഞെട്ടി ശ്യാമ സുചിത്രയെ നോക്കി.
“പേടിക്കേണ്ട. ഈ പെണ്ണിന്റെ കാര്യത്തിൽ ഉള്ള തുടക്കം ആണ് പറഞ്ഞത്. ബാക്കിയൊക്കെ ഏട്ടൻ തന്നെ പറയും. പോരെ..?”