അതുകൊണ്ട് ഞങ്ങൾ ശ്യാമയുടെ അമ്മയെ കുറച്ചു ഞങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന സ്കൂട്ടർ അപകടത്തെ കുറച്ചു ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അത് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഞങ്ങൾക്ക് മനസ്സിലായി വർഷങ്ങൾ ആയി ഞങ്ങൾ അന്വേഷിക്കുന്ന ആൾ തന്നെ ആണ് ആ സ്കൂട്ടർ അപകടത്തിൽ മരിച്ചത് എന്ന്. അയാളുടെ ഭാര്യ ആണ് ശ്യാമയുടെ അമ്മയെന്നും.
പിന്നെ എന്ത് കൊണ്ടാണ് ഞങ്ങൾക്ക് അപ്പച്ചിയോട് ദേഷ്യം ഇല്ലാത്തത് എന്ന് ചോദിച്ചാൽ അത് ഞങ്ങളുടെ അപ്പച്ചി ആയത് കൊണ്ട്. അപ്പച്ചിയെ നിന്റെ അച്ഛൻ ചതിച്ചു കൊണ്ട് പോയതാണെന്ന് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട്.
പിന്നെ നിനക്ക് അറിയാത്ത ഒരു കാര്യം കൂടെ ഉണ്ട്. നിന്നെ വളച്ചു കെണിയിലാക്കി നശിപ്പിച്ച ശേഷം നിന്നെ വലിയപറമ്പന്മാർക്ക് വിൽക്കാൻ ആയിരുന്നു ആ ഫ്രോഡും മുതലാളിമാരും തമ്മിൽ ഉള്ള കരാർ. എന്നാൽ പണത്തിന്റെ കാര്യത്തിൽ ഒരു ഒത്തു തീർപ്പ് ആകാത്തത് കൊണ്ടും നിന്റെ സൗന്ദര്യത്തിൽ അവൻ മയങ്ങിയത് കൊണ്ടും ആ കച്ചവടം നടന്നില്ല.
അങ്ങനെ ആ ഫ്രോഡും മുതലാളിമാരും തമ്മിൽ തെറ്റി. അതോടെ ആ ഫ്രോഡിനെ ഇല്ലാതാക്കാൻ അവന്റെ പനിയുടെ മരുന്ന് മാറ്റികൊടുത്തു അവനെ അവർ തന്നെ കൊന്നു. ഇതൊക്കെ ആ സിസ്റ്ററിൽ നിന്നും അറിഞ്ഞ രഹസ്യങ്ങൾ ആണ്.
ആ സിസ്റ്റർ പറഞ്ഞാണ് അറിഞ്ഞത് നിനക്ക് സ്കൂളിൽ അവർ ജോലി തന്നത് തന്നെ എന്റെ ഈ ശ്യാമ കുട്ടി എപ്പോഴും അവരുടെ പരിധിയിൽ ഉണ്ടാകാൻ വേണ്ടി ആയിരുന്നു എന്ന്. അവർ ഒരു പാവം ആയതു കൊണ്ട് അവർക്ക് ഒന്നും പുറത്ത് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല. അവർ എല്ലാം കണ്ടില്ലെന്ന് നടിച്ചു.