“പിന്നെ എപ്പോഴാ അമ്മയെ തിരിച്ചറിഞ്ഞത്. ? എന്ത് കൊണ്ടാ ആർക്കും അമ്മയോട് ദേഷ്യം ഒന്നും ഇല്ലാത്തത്..? ”
“തിരിച്ചറിഞ്ഞത് അമ്മു എടുത്ത അപ്പച്ചിയുടെ ഫോട്ടോ വീട്ടിൽ എല്ലാവരും കണ്ട ശേഷം. അത് വരെ എനിക്ക് ഒരു പെണ്ണിനെ ഇഷ്ട്ടം ആണെന്ന് മാത്രമേ അവർക്ക് അറിയാൻ പറ്റിയിരുന്നുള്ളൂ. എന്നാൽ അവൾക്ക് എന്നെ ഇഷ്ട്ടം അല്ലെന്നും. ഞാൻ വിവാഹം കഴിക്കുന്നെങ്കിൽ അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞാൻ പറഞ്ഞു.
എന്റെ ശ്യാമ കുട്ടിയെ പെണ്ണ് കാണാൻ എല്ലാവരും ചേർന്ന് വരാൻ ഇരുന്നതാണ്. എല്ലാവരും കൂടെ ഇവിടെ വന്ന് പെണ്ണ് ചോദിക്കാൻ. അങ്ങനെ വന്ന് ചോദിച്ചാലൊന്നും ഈ പെണ്ണ് എന്റെ കൂടെ വരില്ലെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് ഞാൻ അവരെ തടഞ്ഞു.
പിന്നെ എല്ലാ കാര്യവും അമ്മാവൻ അച്ഛനോട് പറഞ്ഞു. പിന്നെ അന്ന് രാവിലെ ഞാൻ എന്റെ ശ്യാമ കുട്ടിയുടെ മുറിയിൽ കയറിയതും അതിന് ശേഷം ശ്യാമ എന്നോട് മിണ്ടുന്നില്ലെന്നും ഞാൻ അമ്മുവിനെ വിളിച്ചപ്പോൾ പറഞ്ഞു.
എന്നാൽ അതൊന്നു കാണണം എന്ന് അമ്മു പറഞ്ഞു. നിന്നെ വെറുതെ ഒന്ന് പേടിപ്പിക്കാനും. അങ്ങനെ ആണ് അമ്മു ഇവിടേക്ക് വരുന്നത്.
പക്ഷെ ഇവിടെ വന്ന അവൾക്ക് നിന്നെ കണ്ടപ്പോൾ അവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആയി. നീ അവളുടെ ഏട്ടത്തിയായി വരണം എന്ന വാശിയായി. അതിന് അവൾ നിന്നെ എന്റെ അടുത്തേക്ക് മനപ്പൂർവം പറഞ്ഞയച്ചു.
നിന്റെയും അപ്പച്ചിയുടെയും ഫോട്ടോ എടുക്കുന്നതും എല്ലാം. അന്ന് ഞാനും അമ്മുവും മാത്രമായി പുറത്തേക്ക് പോയില്ലേ അപ്പോൾ ആണ് അച്ഛനും അമ്മയും പറയുന്നത് അത് ഞങ്ങളുടെ അപ്പച്ചിയാണെന്ന്. ആ ഫോട്ടോ കണ്ടപ്പോൾ അവർക്ക് അങ്ങനെ തോന്നിയെന്ന്.