അവളുടെ ആ രൂപം ഞാൻ വെറുതെ ഒരു പേപ്പറിൽ വരച്ചു. അവളെ ഒന്ന് കാണാൻ എങ്കിലും കിട്ടിയെങ്കിൽ എന്ന് കരുതി ഞാൻ ഇടയ്ക്കൊക്കെ ആ ഹോസ്പിറ്റലിൽ കറങ്ങി നടന്നു. അതിനിടയിൽ ഞാൻ നമ്മുടെ ആ സിസ്റ്ററുമായി കമ്പനി ആയി. ആ പെൺകുട്ടിയെ കുറച്ചു അറിയുക അതായിരുന്നു എന്റെ ലക്ഷ്യം. അതിന് അവർ എന്നെ സഹായിച്ചു.
എന്നാൽ അവളെ കുറിച്ച് അറിഞ്ഞ ഒരു കാര്യം . അത് എന്നെ വേദനിപ്പിച്ചു. ”
” അവരെന്താ പറഞ്ഞത്.. ആ പെണ്ണിനെ കുറച്ചു പറഞ്ഞത്..? എന്റെ അപ്പു ഏട്ടനെ വേദനിപ്പിക്കാൻ മാത്രം.? ” ശ്യാമ സുധിയോട് ചോദിച്ചു.
“അതോ. ആ സിസ്റ്റർ പറയുവാ ആ പെണ്ണ് ഒരു പാവം ആണെന്ന്. അപ്പൊ എനിക്ക് വേദനിക്കില്ലേ..? ”
“പോ ! അപ്പു ഏട്ടാ. തമാശ പറയാതെ കാര്യം പറ. അവർ എന്താ പറഞ്ഞത്. അത് പറ. ”
“അവർ ആ പെണ്ണിനെ കുറച്ചു അറിയാവുന്നത് മുഴുവൻ എന്നോട് പറഞ്ഞു. പിന്നെ അവർ എന്നോട് ചോദിച്ചു.
ഞാൻ എന്തിനാ ആ പെണ്ണിന്റെ പിറകെ നടക്കുന്നത് എന്ന്. എന്തിനാ അവളെ കുറച്ചു അന്വേഷികുന്നത് എന്ന്..?
അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് ആ പെണ്ണിനെ ഒരുപാട് ഇഷ്ട്ടം ആയെന്ന്. വെറുതെ അവളെ ഒന്ന് കാണാൻ വേണ്ടി ആണെന്ന്.
അപ്പോൾ ആ സിസ്റ്റർ എന്നോട് വീണ്ടും ചോദിച്ചു. വെറുതെ വായ നോക്കി നടക്കാൻ ആണോ അതോ അവളെ കല്യാണം കഴിക്കാൻ ആണോ എന്ന്..
അപ്പോൾ ഞാൻ പറഞ്ഞു. അത് അവളുടെ കൈയിലിരിപ്പ് പോലെ ഇരിക്കുമെന്ന്. അത് കേട്ട് അവർ ചിരിച്ചു.
എന്നിട്ട് എന്നോട് പറഞ്ഞു. ഞാൻ ആത്മാർത്ഥമായിട്ടാണ് ആ പെണ്ണിനെ നോക്കുന്നതെങ്കിൽ എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാം എന്ന്.