“ആര്..? അപ്പു ഏട്ടൻ എന്താ പറഞ്ഞത്..? എന്റെ അച്ഛൻ..? എന്റെ അച്ഛനാണ്..?” ശ്യാമ കരഞ്ഞുകൊണ്ട് പറഞ്ഞു.
“അതേ നിന്റെ അച്ഛൻ തന്നെ. ” അങ്ങനെ യാണ് ഞങ്ങൾ അറിഞ്ഞത്.
“പക്ഷെ. അത് എങ്ങനെ അപ്പു ഏട്ടാ..? എന്റെ അച്ഛൻ.. ഒരു പാവം. എന്നോട് നല്ല സ്നേഹം ആയിരുന്നു. എന്നെ കെട്ടിപിടിച്ചു എനിക്ക് ഉമ്മ തരുന്ന എന്റെ അച്ഛൻ. ” ശ്യാമ പറഞ്ഞു.
“ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്ക്. ”
“ശരി അപ്പു ഏട്ടൻ പറ. ഞാൻ കേൾക്കാം. ”
സുധി വീണ്ടും തുടർന്നു.
“അവർ പറഞ്ഞു. നിന്റെ അച്ഛൻ ആ പെണ്ണിനെ കൊന്ന് ട്രാക്കിൽ ഇട്ട ശേഷം നിന്റെ അച്ഛനെ അവർ കണ്ടിട്ടില്ല എന്ന്.
പിന്നെ നിന്റെ അച്ഛൻ എവിടെ പോയെന്ന് അവർക്ക് അറിയില്ലെന്ന്. എവിടെയോ ഒളിവിൽ പോയതായിരിക്കും എന്നും പറഞ്ഞു..
അവർ പറഞ്ഞത് വെച്ച് ഞങ്ങൾ നിന്റെ അച്ഛനെ കുറേ തിരഞ്ഞു. എന്നാൽ ഞങ്ങൾക്കും നിന്റെ അച്ഛനെ എവിടേയും കണ്ടെത്താൻ ആയില്ല. ”
“അപ്പു ഏട്ടാ ഞാൻ ഒന്ന് ചോദിച്ചോട്ടെ.?
അപ്പോൾ അന്ന് അമ്മയ്ക്ക് പകരം ട്രെയിൻ തട്ടി മരിച്ചത് ആരാ..?” ശ്യാമ ചോദിച്ചു.
“അത് ഞങ്ങൾക്ക് അറിയില്ല. അത് നിന്റെ അച്ഛനോ അതോ മറ്റരെങ്കിലും എവിടെ നിന്നെങ്കിലും പിടിച്ചു കൊണ്ടുവന്ന ഏതെങ്കിലും പാവം ആയിരിക്കണം.
ശരിക്കും പറഞ്ഞാൽ അത്
അത് മറ്റൊരു ചതി ആയിരുന്നു. സത്യം പറഞ്ഞാൽ നിനക്ക് പറ്റിയ പോലെ തന്നെയുള്ള ഒരു ചതി.
അന്ന് പുതുതായി ജോലിക്കെന്ന് പറഞ്ഞു വന്നവന്മാരിൽ ഒരാൾ ആയിരുന്നു അത് ചെയ്തത്. അതും ആ വലിയ പറമ്പൻ മാരുടെ ആവശ്യപ്രകാരം. അവിടെ ജോലിക്ക് എന്ന് പറഞ്ഞു വന്നവന്മാർ എല്ലാം അവരുടെ ഗുണ്ടകൾ ആയിരുന്നു.