അതിൽ ഒരാൾ അച്ഛന്റെ രണ്ടു കാലിലും കള്ളതോക്ക് കൊണ്ട് വെടിവെച്ചു. മുത്തശ്ശനേയും മുത്തശ്ശിയേയും അയാൾ തന്നെ വെടിവെച്ചു കൊന്നു.
അച്ഛനെ വെടിവെക്കുമ്പോൾ അയാൾ അച്ഛനോട് പറഞ്ഞു പോലും.
” പല തവണ സാർ പറഞ്ഞില്ലേ നിങ്ങളോട് . നിങ്ങളെ കമ്പനിയൊക്കെ അടച്ചു പൂട്ടി. ഇവിടെ നിന്നും എവിടെയെങ്കിലും പോകാൻ. എന്നിട്ട് നിങ്ങൾ കേട്ടോ..? അതുകൊണ്ടാണ് ഞങ്ങൾക്ക് ഇപ്പോൾ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്. ഇതുകൊണ്ട് ഒന്നും ആയില്ല. ഇപ്പോൾ നിങ്ങളുടെ കമ്പനി നിന്ന് കത്തുന്നുണ്ടാകും. അത് മുഴുവൻ കത്തി ചാമ്പലാകും. ബാക്കി നിനക്ക് നിന്റെ വീട്ടിൽ പോയാൽ അറിയാം. അവിടെ ആരൊക്കെ ബാക്കി ഉണ്ടാകുമെന്ന്. ”
അങ്ങനെ അച്ഛൻ ഹോസ്പിറ്റലിൽ ആയി. അച്ഛന്റെ രണ്ട് കാലും മുറിച്ചു മാറ്റേണ്ടി വന്നു. അന്ന് രാത്രിയിൽ മറ്റൊരു സങ്കടപെടുത്തുന്ന വാർത്തയാണ് ഞങ്ങൾ നേരിട്ടത്. അത് അപ്പച്ചി ട്രെയിനിനു മുന്നിൽ ചാടി മരിച്ചെന്നാണ്. ”
അത് കേട്ട് ശ്യാമ വീണ്ടും ഞെട്ടി തേങ്ങികരയാൻ തുടങ്ങി. സുധി അവളെ ആശ്വസിപ്പിച്ചുകൊണ്ട് തുടർന്നു.
“കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിൽ ഞങ്ങളുടെ അപ്പച്ചിയുടെ ശവശരീരം മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശവശരീരത്തിന്റെ കൂടെ അടക്കം ചെയ്തു. അതൊക്കെ ഞങ്ങൾക്ക് കരഞ്ഞുകൊണ്ട് നോക്കിനിൽക്കേണ്ടി വന്നു.
കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അന്ന് പട്ടാളത്തിൽ ഉണ്ടായിരുന്ന ഞങ്ങളുടെ സുന്ദരൻ അമ്മാവൻ വന്നു. ഞങ്ങളെ എല്ലാവരേയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയി. രണ്ടു കാലും ഇല്ലാതെ ആയ അച്ഛൻ, ഞാനും അമ്മുവും കണ്ണനും ചെറിയ കുട്ടികൾ. ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അമ്മയും അമ്മായിയും. പിന്നെ എല്ലാം നേരെ ആക്കിയത് അമ്മാവൻ ആണ്.