പിന്നെ അവിടെ വലിയ പ്രശ്നം നടന്നു.
വാക്ക് തർക്കം മൂത്ത് അതൊരു അടിപിടിയിൽ എത്തി. അവർ അച്ഛനേയും മുത്തശ്ശനേയും എന്തിന് മുത്തശ്ശിയെ പോലും ആക്രമിച്ചു. ഒടുവിൽ പോലീസ് എത്തി പ്രശ്നം ശാന്തമാക്കി. സംഘടിച്ചെത്തിയ കുറച്ചു തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി.
ആ പ്രശ്നത്തിൽ പരിക്ക് പറ്റിയ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും ഹോസ്പിറ്റലിൽ പോയി. എന്നാൽ ആ സമയം അമ്മയും ഞങ്ങളും അതൊന്നും അറിഞ്ഞിരുന്നില്ല.
അതുവരെ അമ്പലത്തിൽ പോകുമ്പോൾ എന്നേയും കൊണ്ട് പോകുന്ന അപ്പച്ചി അന്ന് എന്നെ കൊണ്ട് പോകാതെ ഒറ്റയ്ക്ക് ഉച്ച പൂജയ്ക്ക് എന്ന് പറഞ്ഞു അമ്പലത്തിലേക്ക് പോയി. പിന്നെ അപ്പച്ചി തിരിച്ചു വന്നില്ല. അന്നാണ് ഞങ്ങൾ അപ്പച്ചിയെ അവസാനം കാണുന്നത്.
അന്ന് അമ്പലത്തിൽ പോയ അപ്പച്ചിയെ വൈകിയിട്ടും കാണാതെ ഞങ്ങൾ വിഷമിച്ചു. വിളിച്ചു പറയാൻ ഇന്നത്തെ പോലെ അന്ന് മൊബൈൽ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് ലാൻഡ് ഫോൺ ആണ് വീട്ടിൽ ഉള്ളത്. ആ ഫോണിൽ നിന്ന് അമ്മ ആരെയൊക്കെയോ വിളിച്ചു അപ്പച്ചിയെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അവിടെയൊന്നും അപ്പച്ചിയെ കണ്ടതാൻ ആയില്ല.
ഒടുവിൽ ഏതാണ്ട് വൈകുന്നേരം ആയപ്പോൾ അമ്മ കമ്പനിയിൽ വിളിച്ചപ്പോൾ ആണ്. അന്ന് ഉണ്ടായ പ്രശ്നങ്ങൾ അമ്മ അറിഞ്ഞത്. അമ്മ ഹോസ്പിറ്റലിലേക്ക് വിളിച്ചു അച്ഛനോട് അപ്പച്ചിയെ കാണുന്നില്ല എന്ന കാര്യം പറഞ്ഞു.
അച്ഛനും മുത്തശ്ശനും മുത്തശ്ശിയും പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്ത് തിരിച്ചു വരുന്ന വഴിയിൽ വീണ്ടും കുറച്ചു പേര് അവരെ ആക്രമിച്ചു.