ശ്യാമയും സുധിയും 11 [ഏകൻ]

Posted by

 

പുതിയ കുറച്ചു പേര് ജോലിക്കായി വന്നപ്പോൾ അവർക്ക് ഒന്നും നോക്കാതെ മുത്തശ്ശൻ ജോലി നൽകി. അതിന് ശേഷം കമ്പനിയിൽ പ്രശ്നങ്ങളും തുടങ്ങി.

 

 

 

അതുവരെ സന്തോഷത്തോടെ പോയികൊണ്ടിരിക്കുന്ന നമ്മുടെ കുടുംബത്തിൽ പോലും ആശാന്തി വരാൻ തുടങ്ങി . അങ്ങനെ ഒരു ദിവസം അന്നാണ് നമുക്ക് എല്ലാം നഷ്ടമായത്. നമ്മുടെ കുടുംബം തന്നെ ഇല്ലാതായി പോയത്.

 

 

.കൃത്യമായി അറിയില്ലെങ്കിലും എനിക്ക് അന്ന് എട്ടോ ഒൻപതോ വയസ്സ് കാണും. അമ്മുവിന് രണ്ടു വയസ്സ് ആണെന്ന എന്റെ വിശ്വാസം . കണ്ണന് മൂന്ന് വയസ്സ് കാണും. അന്ന് നീ ഉണ്ടായിട്ടില്ല. കാരണം അന്ന് അപ്പച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ടില്ല.

 

ആ സമയം അപ്പച്ചി ഒരു കല്യാണത്തിനും സമ്മതിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം ഒന്നും ആർക്കും അറിയില്ല. ആ സമയത്തൊക്കെ അപ്പച്ചിയാണ് എന്നെ നോക്കിയിരുന്നത്. അമ്മുവിന് സുചിത്ര എന്ന പേര് ഇട്ടതുപോലും അപ്പച്ചിയാണ്.

 

അങ്ങനെ അന്ന് എന്റെ അമ്മയേയും അപ്പച്ചിയേയും എന്നേയും അമ്മുവിനെയും ഒക്കെ വീട്ടിലാക്കി മുത്തശ്ശനും മുത്തശ്ശിയും അച്ഛനും ഒക്കെ എവിടെയോ പോയി. ഒരു പക്ഷെ അമ്മുവിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ പിറന്നാളിന് വീട്ടിലേക്ക് അമ്മാവന്റെ വീട്ടുകാരെയോ മറ്റോ ക്ഷണിക്കാൻ പോയതാണ്.

 

 

അന്ന് ഒരു അംബാസിഡർ കാർ ആയിരുന്നു വീട്ടിൽ ഉള്ളത്. അതിലാണ് അന്ന് അച്ഛനും മുത്തശ്ശനും മുത്തശ്ശിയും യാത്ര പോയത്. പോകുന്ന വഴിയിൽ കുറച്ചു തൊഴിലാളികൾ സംഘടിച്ചെത്തി അച്ഛൻ ഓടിച്ചിരുന്ന കാർ തടഞ്ഞു പ്രശ്നം ഉണ്ടാക്കി..

Leave a Reply

Your email address will not be published. Required fields are marked *