അതും പറഞ്ഞു സുധി ശ്യാമയുടെ കൈയിൽ നിന്നും ചായ വാങ്ങി ഫോൺ ശ്യാമയ്ക്ക് കൊടുത്തു.
ശ്യാമ ഫോൺ വാങ്ങി നോക്കി. ആ വീഡിയോ കണ്ട ശ്യാമയുടെ മുഖം ഇരുണ്ടു. പിന്നെ ചമ്മലും നാണവും ദേഷ്യവും വന്നു. എന്നിട്ട് പറഞ്ഞു.
“പോ എന്നോട് മിണ്ടേണ്ട. വൃത്തികെട്ട സാധനം. ഇതെപ്പോഴാ ഇങ്ങനെ ഉള്ള വീഡിയോ എടുത്തത്..? എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ..?”
“അതെങ്ങനെ പറയാൻ. അന്ന് പിന്നെ നീ എന്നോട് മിണ്ടിയോ.. ? അതിന്റെ പിറകെ അമ്മുവും വന്നില്ലേ. പിന്നെ പറയാൻ ഞാൻ മറന്നു പോയി. എന്നാലും കൊള്ളാം അല്ലേ..? ”
“ച്ചീ പോ വൃത്തി കെട്ടതെ. അത് ഡിലീറ്റ് ചെയ്തു കളഞ്ഞേ. അത് ആരെങ്കിലും കണ്ടിരുന്നെങ്കിൽ എന്റെ മാനം പോകില്ലേ..? ”
“ഇതൊന്നും അങ്ങനെ ആരും കാണില്ലെടി. എന്നാലും നീ തന്നെ ഡിലീറ്റ് ചെയ്‌തോ. പിന്നെ ഞാൻ അന്ന് നിന്റെ റൂമിൽ വന്നത്. അവന്റെ ഫോട്ടോ കിട്ടുമോ എന്നറിയാൻ ആണ്. നിന്റെ പഴയ. ”
അത് കേട്ട് ശ്യാമയുടെ മുഖം കൂടുതൽ ഇരുണ്ടു.
“ഇങ്ങനെ മൂടി കെട്ടിയ മുഖവുമായി നിൽക്കാതെ ഇവിടെ എന്റെ അടുത്ത് ഇരിക്ക്. എന്നിട്ട് ഞാൻ പറയുന്നത് മുഴുവനും കേൾക്ക്.”
സുധി ശ്യാമയുടെ കൈ പിടിച്ചു തന്റെ അടുത്ത് ഇരുത്തി. എന്നിട്ട് ചായ കുടിച്ചുകൊണ്ട് അവളെ നോക്കിയിട്ട് ചോദിച്ചു..
“നീ ആ വീഡിയോ ഡിലീറ്റ് ചെയ്‌തോ…?”
“ഇല്ല. ചെയ്തില്ല. ഇന്നാ അതും നോക്കി ഇരുന്നോ ഞാൻ താഴേക്ക് പോയിക്കോളാം..” ശ്യാമ കപട ദേഷ്യത്തിൽ പറഞ്ഞു.
“നീ ഇനി എവിടെ പോകാൻ ആണ് പെണ്ണേ. നീ ഇനി എന്റെ ആല്ലേ. അപ്പോൾ നിന്നെ ഞാൻ അങ്ങനെ വിടുമോ..?”