( അമ്മു അങ്ങനെ ചോദിച്ചതും ദീപ്തിക്കു പിന്നെ ഒന്നും പറയാൻ കഴിഞ്ഞില്ല
ആ സമയം കൊണ്ട് അമ്മു അച്ചുവിനേയും കൂട്ടി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു
എന്നാൽ ജോണും കൂട്ടരും അവരുടെ പുറകേ തന്നെ ഉണ്ടായിരുന്നു അവർ വരുന്നതെല്ലാം നോക്കി അജു അവിടെ പജേറോയിൽ ഉണ്ടായിരുന്നു അവർ അടുത്ത് എത്തിയ സമയം അജു അവർക്ക് അടുത്തേക്ക് ചെന്നു അത് കണ്ടപ്പോൾ ജോണിനും കൂട്ടർക്കും ദേഷ്യം ഇരച്ചു കയറിയിരുന്നു )
അജു : അശ്വതി ഒന്ന് നിന്നേ ഞാൻ കാരണം തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഐ ആം സോറി
അച്ചു : അയ്യോ സാർ എന്നോട് സോറി ഒന്നും പറയേണ്ട കാര്യമില്ല എന്താ ഉണ്ടായത് എന്ന് അറിയാതെയാണ് ഞാൻ സാറിനോട് അങ്ങനെ എല്ലാം പറഞ്ഞത് എന്നെ സഹായിക്കാൻ നോക്കിയ സാറിനെ എൻ്റെ വാക്കുകൾ വേദനിപ്പിച്ചുവെങ്കിൽ മാപ്പ്
അജു : ഹേയ് എന്താ ഇത് താൻ കരയുകയാണോ
അമ്മു : ആ ജോൺ ക്ലാസ്സിൽ വന്ന് വീണ്ടും പ്രശ്നം ഉണ്ടാക്കി അർജ്ജുവേട്ടനും ഇവളും തമ്മിൽ എന്താ ബന്ധം എന്നൊക്കെ ചോദിച്ചു കൊണ്ട് വെറുതെ അലമ്പ് ആക്കി
അജു : നിങ്ങൾക്ക് ഉള്ളത് പറയാമായിരുന്നില്ലെ
അമ്മു : അതൊക്കെ പറഞ്ഞതാ പക്ഷേ അവര് അതൊന്നും വിശ്വസിക്കുന്നില്ല എങ്ങനെയോ കിട്ടിയ ഗ്യാപ്പിന് ഞാൻ ഇവളേയും കൊണ്ട് വേഗം ഇങ്ങു പോന്നു
അജു : നിങ്ങള് പേടിക്കേണ്ട ഞാൻ ഇല്ലെ കൂടെ
അച്ചു : സാർ അവർ എന്തിനും മടിക്കാത്ത ആളുകളാണ് ഞങ്ങളെ സഹായിച്ചു സാറ് വെറുതെ പ്രശ്നത്തിൽ ആവേണ്ട ഇതെല്ലാം എൻ്റെ വിധിയാണ് എന്ന് കരുതി ഞാൻ സമാധാനിച്ചോളാം