( അജു പ്രിൻസിയോട് യാത്ര പറഞ്ഞു ഇറങ്ങി നേരെ പോയത് പുറത്ത് നിരുത്തിയിട്ട പജേറോയുടെ അടുത്തേക്ക് ആണ് അജു അതിലേക്ക് കയറി….
അവസാന പീരിയഡ് സമയം ക്ലാസ്സിൽ )
അമ്മു : ഡീ അച്ചു അർജ്ജുവേട്ടനും പ്രിൻസിയും തമ്മിൽ എന്താ ബന്ധം
അച്ചു : നീ ഒന്ന് മിണ്ടാതെ ഇരിക്ക് വെറുതെ മാമിൻ്റെ കയ്യിൽ നിന്ന് വഴക്ക് കേൾക്കാൻ നിൽക്കേണ്ട
അമ്മു : എന്നാലും എന്താ അവർ തമ്മിൽ
അച്ചു : നിൻ്റെ ഏട്ടൻ അല്ലേ ചോദിച്ചു നോക്ക്
അമ്മു : ആ ഞാൻ ചോദിച്ചോളം
മാം : അപ്പോ ഓക്കെ സ്റ്റുഡൻ്റ്സ് ബാക്കി അടുത്ത ക്ലാസ്സിൽ പിന്നെ സെമിനാർ എല്ലാവരും രണ്ട് കംപ്ലീറ്റ് ആക്കുക
അപ്പോ ശരി
( മാം പോയ സമയം ദീപ്തിയും ഗാങ്ങും വന്നു അച്ചുവിനേയും അമ്മുവിനേയും വളഞ്ഞു ബാക്കി കുട്ടികളിൽ കുറച്ച് പേര് പോയിരുന്നു ബാക്കി ഉളളവർ എന്താ ഉണ്ടാവുക എന്ന് നോക്കാൻ നിന്നു )
ദീപ്തി : ഡീ നീയും ആ അർജുനും തമ്മിൽ ശരിക്കും എന്താ ബന്ധം
അച്ചു : ഇതിനുള്ള മറുപടി ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ ആദ്യം തന്നെ
അനു : എന്നിട്ടാണോ അവൻ ജോണുമായി പ്രശ്നം ഉണ്ടാക്കിയത്
അച്ചു : സാർ ജോണിനോട് പ്രശ്നം ഉണ്ടാക്കിയത് എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ല
സാന്ദ്ര : എന്താ അവളുടെ ഒരു അഭിനയം
ക്രിസ്റ്റീന : ദേ മോളെ നീ വെറുതെ വിളച്ചിൽ എടുക്കല്ലേ സത്യം പറയെടി
അച്ചു : സത്യം ഞാൻ പറഞ്ഞല്ലോ അതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല നിങ്ങൾ ഒന്ന് മാറിയേ ഞങ്ങൾക്ക് പോണം
ജോൺ : അപ്പോ നിങ്ങള് തമ്മിൽ ഒന്നുമില്ല അല്ലേ
അച്ചു : ഇല്ല എന്നല്ലേ പറഞ്ഞത്
ജോൺ : പിന്നെ എന്തിനാടി ഞാൻ നിൻ്റെ ഡ്രസ്സിലേക്ക് സോസ് ആക്കാൻ നേരം അവൻ എന്നെ കേറി തടഞ്ഞത്
( അപ്പോഴാണ് അച്ചു കാര്യങ്ങളുടെ കിടപ്പ് മനസിലാക്കിയത് തന്നെ ഉപദ്രവിക്കാൻ നോക്കിയ ജോണിനെ സാർ തടയുകയാണ് ചെയ്തത് എന്നാൽ സാറിന് പറയാൻ ഉള്ളത് എന്താണെന്ന് പോലും കേൾക്കാൻ ഞാൻ നിന്നില്ലല്ലൊ എന്ന് ആലോചിച്ചപ്പോൾ അച്ചു അറിയാതെ തന്നെ കരഞ്ഞു പോയി അത് കണ്ട അമ്മു വേഗം അച്ചുവിനെ കൂട്ടി അവിടെ നിന്നും പോവാൻ തുടങ്ങി )
ജോൺ : ഹേയ് അങ്ങനെ അങ്ങ് പോയാലോ
അമ്മു : ജോൺ പ്ലീസ് വെറുതെ പ്രശ്നം ഉണ്ടാക്കരുത് നിങ്ങൾക്ക് അറിയുന്നതല്ലെ ഇവളുടെ അവസ്ഥ പിന്നെയും എന്തിനാ ഇവളെ ഇങ്ങനെ ദ്രോഹിക്കുന്നത്
ദീപ്തി : ഛീ നിർത്തെടി ഇവര് തമ്മിൽ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാടീ അവൻ ഇവളുടെ അനിയനെയും ഇവളെയും സഹായിക്കാൻ നോക്കുന്നത്
അമ്മു : അത് ഞങ്ങൾക്ക് എങ്ങിനെ അറിയാനാ നിൻ്റെ ഏട്ടൻ്റെ ഫ്രണ്ട് അല്ലേ നിനക്ക് ചോദിച്ചൂടെ