( അമ്മു ക്യാൻ്റീൻ വിട്ടു പോകുമ്പോൾ
പ്രിൻസിപ്പൽ അങ്ങോട്ട് വരുന്നുണ്ടായിരുന്നു കുട്ടികൾ പറഞ്ഞു പ്രശ്നം അറിഞ്ഞു വരികയായിരുന്നു അദ്ദേഹം എന്നാൽ അർജ്ജുനെ കണ്ട് പ്രിൻസിപ്പൽ ഒന്ന് സ്റ്റക്ക് ആയി പെട്ടെന്ന് തന്നെ അദ്ദേഹത്തിൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടരുകയും ചെയ്തു …. )
പ്രിൻസി : ഹേയ് അർജുൻ താൻ എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ
അജു : ഹേയ് സാർ ഞാൻ നാട്ടിൽ വന്നപ്പോൾ ഒന്ന് ഇവിടം വരെ വന്നിട്ട് പോകാം എന്ന് കരുതി
പ്രിൻസി : പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം സുഖമാണോ
അജു : യെസ് സാർ പിന്നെ ഞാൻ വന്നത് എന്തിനാണ് എന്ന് സാറിന് മനസിലായി കാണുമല്ലോ
പ്രിൻസി : യെസ് അർജുൻ നമുക്ക് ഓഫീസിൽ ഇരുന്നു സംസാരിക്കാം
അജു : ഓക്കെ സാർ
അല്ല സാർ എന്താ ക്യാൻ്റീനിൽ ഇവിടുന്ന് ആണോ കഴിക്കാറ്
പ്രിൻസി : ഓ ഞാൻ വന്ന കാര്യം തന്നെ കണ്ടപ്പോൾ മറന്നു ഇവിടെ എന്തോ പ്രശ്നം ഉണ്ട് എന്ന് സ്റ്റുഡൻ്റ്സ് വന്നു പറഞ്ഞു പുറത്ത് നിന്ന് വന്ന ഒരാളും ഇവിടുത്തെ സ്റ്റുഡൻ്റും തമ്മിൽ ആണ് പ്രശ്നം എന്ന് പറഞ്ഞു അത് നോക്കനാ ഞാൻ വന്നത്
അജു : ഈ ജോൺ ഇവിടുത്തെ സ്റ്റുഡൻ്റ് അല്ലേ അവൻ ആൾ എങ്ങനെയാ
പ്രിൻസി : അപ്പോ അർജുൻ ജോണും താനും ആണോ പ്രശ്നം ഉണ്ടായത്
അജു : അതെ
പ്രിൻസി : അതിന് അവനോടു പ്രശ്നം ഉണ്ടാക്കാൻ നിങ്ങള് തമ്മിൽ മുൻപ് എന്തെങ്കിലും വഴക്ക് ഉണ്ടായിട്ടുണ്ടോ
അജു : ഇല്ല ഞാൻ അവനെ കാണുന്നത് തന്നെ ഇപ്പോഴാ
പ്രിൻസി : പിന്നെ താൻ എന്തിനാ അവനോടു പ്രശ്നത്തിന് പോയത് അവൻ ആൾ ശരിയല്ല പിന്നെ പണക്കാരുടെ മക്കൾ ആയാൽ എന്തും ആവാം എന്നാണല്ലോ
അജു : അങ്ങനെയൊക്കെ ഉണ്ടോ പണക്കാർക്ക് എന്തും ആവാം എന്നാണോ
പ്രിൻസി : അങ്ങനെ അല്ല അർജുൻ ഇവിടെ കുറച്ച് പണ ചാക്കുകൾ ഉണ്ട് അവർക്ക് എതിരെ ഇത് വരെ ആരും അങ്ങനെ കംപ്ലൈൻ്റ് ഒന്നും കൊടുക്കാൻ തയാറായിട്ടില്ല കാരണം ജീവനിൽ പേടിച്ചിട്ട് ആണ് ഇവിടെ ഉള്ള ബാക്കി കുട്ടികൾ പൊതുവേ അവരുമായി അങ്ങനെ ഒരു പ്രശ്നത്തിന് പോകാറില്ല
അജു : അപ്പോ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെ ഇവിടെ
പ്രിൻസി : അങ്ങനെ അല്ല അർജുൻ അവർ കംപ്ലൈൻ്റ് തന്നാലും അതിന് എതിരെ മാനേജ് മെൻ്റ് ഒരു നടപടിയും സ്വീകരിക്കില്ല കാരണം ഈ കോളേജിൻ്റെ പലതും അവരുടെ വീട്ടുകാർ സ്പോൺസർ ചെയ്തതാണ് അത് കൊണ്ട് തന്നെ അവർക്കെതിരെ നടപടി എടുക്കാൻ മാനേജ് മെൻ്റ് പുറകോട്ട് ആണ്
അജു : ഓ അപ്പോ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്
പ്രിൻസി : അല്ല അർജുൻ എന്തിനാ ജോണുമായി വഴക്ക് ആയത് അത് പറഞ്ഞില്ല നമുക്ക് ഓഫീസിലേക്ക് ഇരിക്കാം അർജുൻ വാ