ജോൺ : ദീപ്തി പറഞ്ഞത് കൊണ്ട് മാത്രം നീ ഇപ്പൊ രക്ഷപ്പെട്ടു അല്ലെങ്കിൽ മോനെ കാണാമായിരുന്നു അടുത്ത തവണ നീ രക്ഷപ്പെടില്ല കയ്യിൽ കിട്ടിയാൽ തീർക്കും ഞാൻ
അജു : അങ്ങനെ ഒരു അവസരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം
ദീപ്തി : ജോൺ നീ ഇപ്പൊ പോ ഞാനാ പറയുന്നേ
( ദീപ്തി പറഞ്ഞത് കേട്ട് ജോൺ അവിടെ നിന്നും പോയി കൂട്ടം കൂടിയ പിള്ളേരും പതിയെ പിരിയാൻ തുടങ്ങി ആ കൂട്ടത്തിൽ അച്ചുവും അമ്മുവും ഉണ്ടായിരുന്നു
അച്ചു പോകുന്നത് കണ്ട അജു വേഗം അവളുടെ അടുത്തേക്ക് ചെന്നു ദീപ്തിക്ക് അജുവിനോട് സംസാരിക്കാനും പറ്റിയില്ല )
അജു : ഹലോ അച്ചു എന്താടോ കണ്ടിട്ടും കാണാത്ത പോലെ ഒരു പോക്ക്
അമ്മു : അർജ്ജുവേട്ട ഇവൾ ഈ അടിയും വഴക്കും എല്ലാം പേടിയാ അതാ ഞങ്ങൾ പോകാൻ നോക്കിയത്
അജു : അത് ഓക്കെ എന്നാൽ എന്തിനാ പ്രശ്നം ഉണ്ടായത് എന്ന് നിങ്ങൾക്ക് മനസ്സിലായോ
അമ്മു : ഇല്ല എന്താ ഏട്ടാ പ്രശ്നം
അച്ചു : അമ്മൂ വാ ക്ലാസിൽ പോകാം
അജു : എടോ എന്താ ഉണ്ടായത് എന്നു കേട്ടിട്ട് പോ
അച്ചു : സാർ പ്ലീസ് അല്ലെങ്കിലെ കഷ്ടപ്പടാണ് സാർ ചെയ്ത സഹായത്തിന് ഞാൻ എന്നും കടപ്പെട്ടിരിക്കും പക്ഷേ എനിക്ക് ഇങ്ങനെ ഉള്ള കര്യങ്ങൾ എല്ലാം പേടിയാ അത് കൊണ്ട് എനിക്ക് ഒന്നും കേൾക്കേണ്ട
അജു : എന്നാ ഓക്കെ നിങ്ങള് ക്ലാസ്സിൽ പൊക്കൊ
അച്ചു : അമ്മു വാ
അമ്മു : ഡീ അർജുവേട്ടൻ
അച്ചു : നീ വരുന്നുണ്ടെങ്കിൽ വാ ഞാൻ പോകുവാ
( അച്ചു അജുവിനെ കടന്നു പോയി അത് ദേഷ്യം കൊണ്ടല്ല മറിച്ച് പേടി കൊണ്ടാണ് അവൾക്ക് വേണ്ടി ആണ് പ്രശ്നം എങ്കിൽ അജു ഇത് കഴിഞ്ഞാൽ പോവും എന്നാൽ ജോണും കൂട്ടരും ഇവിടെ തന്നെ ഉണ്ടാവും അവരെ പേടിച്ചിട്ടാണ് അച്ചു അജുവിനെ അകറ്റിയത്
അച്ചുവിൻ്റെ പ്രവർത്തി അജുവിൽ ഒരൽപം സങ്കടം ഉണ്ടാക്കിയിരുന്നു എന്നാല് അവളുടെ അവസ്ഥ ഓർത്തപ്പോൾ അവള് പറഞ്ഞതിലും കാര്യമുണ്ട് എന്ന് അജുവിന് തോന്നി )
അമ്മു : ഏട്ടാ അവള് പറയുന്നത് കാര്യമാക്കേണ്ട അതൊരു പേടിതൊണ്ടിയാ അതാ അവള് അങ്ങനെ പറഞ്ഞത് അർജ്ജുവേട്ടന് വിഷമം ആയെങ്കിൽ അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു
അജു : ഹേയ് എന്താ അമ്മു ഇത് അവള് പറഞ്ഞതിലും കാര്യമുണ്ട് കുഴപ്പമില്ല അവളോട് പറയ് ഞാൻ കാരണം അവൾക്കൊരു പ്രശ്നവും ഉണ്ടാവില്ല എന്ന്
എന്നാ ശരി നീ അവളുടെ അടുത്തേക്ക് ചെല്ല്
അമ്മു : ശരി ഏട്ടാ പിന്നെ കാണാം
അജു : ഓക്കെ ബൈ