അമ്മു : ഡീ അച്ചു സാർ പറയുന്നത് കേട്ടോ അങ്ങേർ ചിലപ്പോ നിന്നെ കെട്ടുമെന്ന്
അച്ചു : നീ ഒന്ന് മിണ്ടാതെ നിന്നെ അത് അവനോട് ഉള്ള ദേഷ്യത്തിൽ പറയുന്നതാ അതൊന്നും കാര്യമാക്കേണ്ട
അമ്മു : അല്ലെടി ഇനി ഒരു പക്ഷേ അങ്ങേർക്ക് നിന്നെ ശരിക്കും ഇഷ്ടമാണോ
അച്ചു : ദേ പെണ്ണേ നീ എൻ്റെ വായിൽ നിന്ന് കേൾക്കേണ്ടെങ്കിലിൽ മിണ്ടാതെ നിന്നോണം എനിക്ക് വയ്യ ഒരു പ്രശ്നത്തിനും പോവാൻ
അമ്മു : എന്തായാലും ഒരു അടി ഉറപ്പാണ്
അച്ചു : അമ്മു നീ പോയി സാറിനെ പറഞ്ഞു വിട് നിൻ്റെ അർജ്ജുവേട്ടൻ അല്ലേ
അമ്മു : അയ്യോ അങ്ങേർക്ക് അതിന് എന്നോട് അല്ലല്ലോ പ്രണയം
അച്ചു : നീ ഒന്ന് ചെന്ന് പറഞ്ഞു നോക്കെടി
അമ്മു : എന്നാ നീയും വാ
അച്ചു : ഞാൻ ഇല്ല എനിക്ക് ഈ അടിയും വഴക്കും എല്ലാം പേടിയാ
അമ്മു : പിന്നെ എനിക്ക് ഇതൊക്കെ നല്ല ഇഷ്ടമാണല്ലോ അല്ലേ
അച്ചു : എന്താ ഡീ ഒന്ന് ചെല്ല് പ്ലീസ്
അമ്മു : മ്മ് ഇനി അതിൻ്റെ പേരിൽ കണ്ണീർ ഒഴുക്കേണ്ട ഞാൻ ഒന്ന് പറഞ്ഞു നോക്കട്ടെ
അച്ചു ദേ നോക്ക് ആ ദീപ്തി അങ്ങോട്ട് പോവുന്നുണ്ട്
അച്ചു : അവളുടെ ഏട്ടൻ്റെ ഫ്രണ്ട് അല്ലേ ചിലപ്പോൾ അവള് പ്രശ്നം ഒഴിവാക്കിക്കോളും
അമ്മു : അവള് നിൻ്റെ സാറിനെ അടിച്ചോണ്ട് പോകും നോക്കിക്കോ
അച്ചു : നമുക്ക് അതൊന്നും വിധിച്ചതല്ല മോളെ
ജോൺ : എൻ്റെ പിള്ളാർ ഇപ്പൊ എത്തും നിനക്ക് ഇവിടുന്ന് ഇനി ഒരു തിരിച്ച് പോക്ക് ഇല്ല
അജു : എൻ്റെ പൊന്നു മോനെ ഞാൻ ഒരു പ്രശ്നത്തിനും ഇല്ല
സോറി
ജോൺ : അപ്പോ നിനക്ക് പേടി ഉണ്ട് അല്ലേ
അജു : നീ ചെയ്യാൻ നിന്ന തെറ്റ് ഞാൻ തടഞ്ഞു അതിന് നീ എന്നെ അങ്ങ് കൊല്ലും എന്നൊക്കെ പറഞ്ഞാല് എൻ്റെ കാല് കൂട്ടി മുട്ടും എന്ന് കരുതിയോ നീ
ആരെവേണമെങ്കിലും വിളിച്ചോ നീ നിനക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു കാണിക്ക്
ജോൺ : ഡാ നിന്നെ ഞാൻ
ദീപ്തി : ജോൺ മതി നിറുത്ത്
ജോൺ : ദീപ്തി നീയും ഇവൻ്റെ സെറ്റ് ആണോ
ദീപ്തി : ജോൺ പ്ലീസ് എനിക്ക് വേണ്ടി നീ ഈ പ്രശ്നം ഒന്ന് ഒഴിവാക്ക്
ജോൺ : എടി നീ കണ്ടത് അല്ലേ ഈ പുന്നാര മോൻ എന്നെ തടഞ്ഞത് ഇവന് എന്താ നമ്മുടെ കോളേജിൽ കാര്യം
ദീപ്തി : ജോൺ പ്ലീസ് ഇപ്പൊ നീ ഒന്ന് മതിയാക്ക് ഞാൻ എല്ലാം നിനക്ക് പറഞ്ഞു തരാം പ്ലീസ് ഇപ്പൊ ഒന്ന് പോ