അച്ചുവിൻ്റെ രാജകുമാരൻ 7
Achuvinte Rajakumaran Part 7 | Author : Mikhael
[ Previous Part ] [ www.kkstories.com ]
ജോൺ : വഴിയുണ്ട് അനു നീ ആ ടൊമാറ്റോ സോസ് ഒന്നിങ്ങ് എടുത്തേ
അനു : ഇത് കൊണ്ട് എന്ത് ചെയ്യാനാ
ജോൺ : അതൊക്കെ ഉണ്ട്
അനു : ദാ പിടി
ജോൺ : നിങ്ങൾ നോക്കിക്കോ ഇനി എന്താ നടക്കാൻ പോണേ എന്ന്
( ജോൺ കയ്യിൽ കിട്ടിയ സോസും എടുത്ത് അച്ചുവിൻ്റെ നേരെ ചെന്ന് അവളുടെ പിറകിലേക്ക് സോസ് ഒഴിക്കാനായി കൈ ഓങ്ങിയതും പെട്ടെന്ന് ജോണിൻ്റെ കയ്യിൽ ഒരു പിടി വീണു അത് കണ്ട് ജോൺ മാത്രം അല്ല ജോണിൻ്റെ കൂട്ടു ക്കാർ പോലും ഞെട്ടി പോയി )
തുടർന്ന് വായിക്കുക….
അനു : ഡീ ദീപ്തി അത് അർജുൻ അല്ലേ ഏട്ടൻ്റെ ഫ്രണ്ട്
ദീപ്തി : അതെ ഡീ ഇവൻ എന്താ ഇവിടെ
അനു : ഡീ പ്രശ്നം ആകുമോ
ദീപ്തി : അവളുടെ കാര്യത്തിൽ ഇടപെടാൻ ഇവൻ ആരാ
എന്തായാലും ബാക്കി ജോൺ നോക്കിക്കോളും
അനു : എന്നാലും ഇവൻ ഇവിടുന്ന് വന്നു
ദീപ്തി : നീ കണ്ടതല്ലേ അവൻ്റെ കാർ ചിലപ്പോ അവളുടെ പുറകെ മണത്ത് വന്നതാവും
അനു : ഏട്ടനെ വിളിക്കണോ
ദീപ്തി : നീ ഒന്ന് മിണ്ടാതെ നിന്നെ അത് ജോണും കൂട്ടരും നോക്കിക്കോളും
അജു : എന്താണ് സുഹൃത്തേ ഇങ്ങനെ ആണോ പെൺകുട്ടികളോട് പെരുമാറുക
ജോൺ : ഞാൻ എങ്ങനെ പെരുമാറണം എന്ന് നീ എന്നെ പഠിപ്പിക്കേണ്ട കയ്യെടുക്കടാ
( പുറകിൽ നടക്കുന്ന വാക്കേറ്റം കേട്ട് തിരിഞ്ഞു നോക്കിയ അച്ചുവും അമ്മുവും കാണുന്നത് ജോണിൻ്റെ കയ്യിൽ നിന്ന് സോസ് ബോട്ടിൽ പിടിച്ച് വാങ്ങുന്ന അജുവിനെയാണ് )
അച്ചു : ഡീ ദേ സാറ്
അമ്മു : അർജ്ജുവേട്ടൻ എന്തിനാ ജോണിനോട് പ്രശ്നം ഉണ്ടാക്കുന്നത്
അച്ചു : എനിക്ക് എങ്ങിനെ അറിയാനാ എനിക്ക് എന്തോ ഒരു പേടി പോലെ
അമ്മു : അതിന് നീ എന്ത് ചെയ്തിട്ടാ ഈ പേടിക്കുന്നേ
അച്ചു : അല്ലെടി സാറിന് എന്തെങ്കിലും
അമ്മു : അവർ എന്താച്ചാ കാണിക്കട്ടെ നീ ഇങ്ങു വാ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം