അജു മനസില്ല മനസോടെ വാതിൽ അടുത്തേക്ക് പോയി …
അടുത്ത എത്തിയപ്പോൾ വീണ്ടും ബെൽ മുഴങ്ങി…
അജു : വരുവാ …. ( ഒരു ഇഷ്ടക്കേടോടെ പറഞ്ഞു )
muscle പിടിച്ചു ഡോർ തുറന്ന അജു കണ്ടത് വർഷയെ ആണ് …
കാറ്റു പോയ ബലൂൺ പോലെ അജുവിന്റെ നീരസം മാറി മുഖത്തു 100v ബൾബ് കത്തുന്ന പോലെ ആയി …
വർഷ : അകത്തോട്ട് വരാമോ ? ഞാൻ ഡിസ്റ്റർബ് ആയോ ?
അജു : ഹേ എവിടുന്ന് … താൻ വായോ
സോനാ റൂമിൽ നിന്ന് പുറത്തേക് വന്നു …
സോനാ : നിയോ …. വാ
വർഷ : അതെ 1/2 മണിക്കൂർ കഴിഞ്ഞു … നമ്മൾ പെണ്ണുങ്ങൾ മാത്രം ഒന്ന് പുറത്തേക്ക് പോകുന്നുണ്ട് … നീ വായോ
സോനാ : എവിടെക്കാ …
വർഷ : ചുമ്മാ പുറത്തേക്ക് … ചെറിയ ഷോപ്പിങ് … walk എന്ന രീതിയിൽ …
സോനാ : ആ വരാം …
വർഷ അജുവിന്റെ മുഖത്തേക്ക് നോക്കി ..
വർഷ : എന്താ നിനക്കു അവളെ വിടാൻ വെല്ലോ പ്രെശ്നം ഉണ്ടോ ?
അജു : എനിക്കു എന്ത് പ്രെശ്നം …
വർഷ : ഗുഡ് ബോയ് … എങ്കിൽ പിന്നെ പകുതിക്കു വെച്ച കിസ് അടി നടക്കട്ടെ …
2പേരും പരസ്പരം ഒന്ന് നോക്കി … വർഷ എങ്ങനെ അറിഞ്ഞു എന്ന അർത്ഥത്തിൽ ….
വർഷ : ഓ ഇനി അതിനു 2പേരും നോക്കേണ്ട … ഡോർ ഓപ്പൺ ചെയുമ്പോൾ ചുണ്ടിൽ പറ്റിയ ലിപ്സ്റ്റിക്ക് തുടച്ചിട്ട് വരണം
അജു നല്ലപോലെ ചമ്മി …. സോനയും വർഷവും പരസ്പരം നോക്കി ചിരിച്ചു ….
വർഷ അജുവിന്റെ വയറ്റിൽ ഒരു ഞൊണ്ടിയിട്ട് പുറത്തേക്ക് പോയി ….
സോനാ : മനുഷ്യനെ നാണം കെടുത്താൻ ആ ലിപ്സ്റ്റിക്ക് ഒന്ന് തുടച്ചു കൂടെ ?
അജു : ഓ … പെട്ടന്ന് തുറന്നപ്പോൾ ഓർത്തില്ല … അല്ലേൽ തന്നെ എന്താ ഇത്ര നാണിക്കാൻ ഞാൻ എന്റെ ഭാര്യക്കു അല്ലെ ഉമ്മ കൊടുത്തത്.