തന്റെ കള്ളങ്ങൾ പൊളിയുകയാണോ? ലെച്ചുവിന് എല്ലാം മനസ്സിലായോ?
നിരുപമ മുറിയിൽ പോയ തക്കം നോക്കി ലെച്ചു തന്റെ ഫോൺ എടുത്തു. അവളുടെ സംശയം തീർക്കാൻ ഒരൊറ്റ വഴിയേ ഉള്ളൂ. അമ്മയുടെ കൂടെ ജോലി ചെയ്യുന്ന, അമ്മയുടെ അടുത്ത സുഹൃത്തായ നാൻസി ആന്റി. നാൻസിയുടെ നമ്പർ ലെച്ചുവിന്റെ കൈവശം ഉണ്ടായിരുന്നു.
അവൾ മടിക്കാതെ നാൻസിയെ വിളിച്ചു.
നാൻസി: “ഹലോ… ആരാണ്?”
ലെച്ചു: “ആന്റി… ഇത് നിരുപമയുടെ മകൾ ലെച്ചു ആണ്.”
നാൻസി: “ആഹാ… ലെച്ചു മോളെ… എന്താ വിശേഷം? അമ്മ വന്നോ?”
ലെച്ചു: “ആ ആന്റി… അമ്മ ഇപ്പോഴാ വന്നത്. അല്ല ആന്റി… നിങ്ങളുടെ ഓഫീസ് ടൂർ എങ്ങനെയുണ്ടായിരുന്നു? അമ്മ പറയുന്നു ആന്റി പാടിയ പാട്ടൊക്കെ സൂപ്പർ ആയിരുന്നു എന്ന്. മൂന്നാറിലെ തണുപ്പ് ആന്റിക്ക് പിടിച്ചോ?”
ലെച്ചു വളരെ തന്ത്രപൂർവ്വം, അമ്മ ടൂറിന് പോയി എന്ന് ഉറപ്പിച്ചു കൊണ്ടാണ് സംസാരിച്ചത്. എന്നാൽ മറുപുറത്ത് നാൻസി അന്തംവിട്ടു.
നാൻസി: “ടൂറോ? എന്ത് ടൂർ? മൂന്നാറിലേക്കോ? മോളെന്താ ഈ പറയുന്നേ… ഞങ്ങളുടെ ഓഫീസിൽ നിന്ന് അങ്ങനെ ഒരു ടൂർ പോയിട്ടില്ലല്ലോ. ഞാൻ കഴിഞ്ഞ രണ്ട് ദിവസവും ഓഫീസിൽ ഉണ്ടായിരുന്നു. നിന്റെ അമ്മ ലീവ് എടുത്ത് വീട്ടിലെന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞാണല്ലോ പോയത്.”
ലെച്ചുവിന്റെ തലയിൽ ഇടിവെട്ടേറ്റത് പോലെ തോന്നി. സംശയം സത്യമായിരിക്കുന്നു. അമ്മ നുണ പറഞ്ഞതാണ്. ഓഫീസ് ടൂർ എന്നത് വെറും നാടകം. അപ്പോൾ ജിത്തു ക്ലാസ്സിൽ വരാതിരുന്നതും, അമ്മയുടെ ഈ തിളക്കവും എല്ലാം കൂട്ടിവായിച്ചപ്പോൾ ലെച്ചുവിന് കാര്യം വ്യക്തമായി. തന്റെ അമ്മയും, തന്റെ സഹപാഠിയായ ആ ചെക്കനും തമ്മിൽ…