നിരുപമ 5 [Manjusha Manoj]

Posted by

​അതൊരു കൊച്ചു വീടായിരുന്നു. ആരും അധികം ശല്യപ്പെടുത്താനില്ലാത്ത ഒരിടം. വീട് ഇഷ്ടപ്പെട്ട നിരുപമ അപ്പോൾ തന്നെ കൈയിൽ കരുതിയിരുന്ന പണം അഡ്വാൻസ് നൽകി.
​താക്കോൽ വാങ്ങി അവർ ആ വീട്ടിലേക്ക് കയറി. പൊടിപിടിച്ചു കിടക്കുന്ന വീട്.
ജിത്തു അവളെ പിന്നിലൂടെ കെട്ടിപ്പിടിച്ചു.

ജിത്തു: “ഇനി ഇത് നമ്മുടെ സ്വർഗ്ഗം. ഇവിടെ നമ്മളെ ചോദ്യം ചെയ്യാൻ ആരുമില്ല നിരു…”
​നിരുപമ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

നിരുപമ: “എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ജിത്തു… എല്ലാം സ്വപ്നം പോലെ തോന്നുന്നു.”
​ജിത്തു: “സ്വപ്നമല്ലടി… ഇത് സത്യമാണ്. ഇനി നമ്മൾ പൊളിക്കാൻ പോകുവാ…”

​അവൻ അവളെ എടുത്തു കറക്കി. ആ ഒഴിഞ്ഞ വീട്ടിൽ അവരുടെ ചിരിയും സന്തോഷവും നിറഞ്ഞു. പുതിയൊരു ജീവിതം അവിടെ തുടങ്ങുകയായിരുന്നു.
​————————
വാടകയ്ക്ക് എടുത്ത ആ കൊച്ചു വീട് നിരുപമയ്ക്കും ജിത്തുവിനും ഒരു കൊട്ടാരം പോലെ തോന്നി. അടുത്ത രണ്ട് ദിവസങ്ങൾ അവർ ആ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു.

അത്യാവശ്യം വേണ്ട പാത്രങ്ങളും, ഒരു ഗ്യാസ് സ്റ്റൗവും, കിടക്കാൻ നല്ലൊരു മെത്തയും അവർ വാങ്ങി. ജനാലകൾക്ക് പുതിയ കർട്ടനുകൾ ഇട്ടു. വീട് മുഴുവൻ കഴുകി വൃത്തിയാക്കി.

​ജോലികൾ എല്ലാം ഒതുങ്ങിയപ്പോൾ സമയം സന്ധ്യയായിരുന്നു. നിരുപമ അടുക്കളയിൽ പോയി പുതിയ ഗ്യാസ് അടുപ്പിൽ ചായ വെച്ചു. പാൽ തിളച്ചു തൂകിയപ്പോൾ ആ പുതിയ വീട്ടിൽ ഐശ്വര്യത്തിന്റെ മണം പരന്നു.

​അവൾ ഒരു വലിയ കപ്പിൽ ചായയുമായി ഹാളിലേക്ക് വന്നു. ജിത്തു തറയിൽ വിരിച്ച പുതിയ പായയിൽ ഇരിക്കുകയായിരുന്നു. അവൾ അവന്റെ അടുത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *