ഇനി എന്തായാലും ചോദിക്കണ്ട. വരുന്നിടത്തു വെച്ച് കാണാം. അമ്മ അങ്ങനെ ഒക്കെ ആണേലും എനിക്കു വെറുക്കാൻ പറ്റില്ലാലോ. പിന്നെ ഞാൻ ഇതൊക്കെ അറിഞ്ഞു എന്ന് അറിയുമ്പോൾ അമ്മയുടെ മാനസിക അവസ്ഥ എന്താവും എന്ന് പേടിയും ഉണ്ട്.
അങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ കിടന്നു. അമ്മ അപ്പോഴും നിലത്ത് തന്നെയാണ് കിടന്നത്.
പുലർച്ചെ അമ്മ വിളിച്ചപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. ഇന്നലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടെങ്കിലും അമ്മയുടെ മുഖത്തു അതില്ല.
സാവിത്രി : മോനെ… പടിഞ്ഞാട്ടിണിയിലെ പൂജാ മുറിയിലേക്ക് വരു.
അതും പറഞ്ഞു അമ്മ പോയി. ഞാൻ വേഗം കുളിച്ചു അവിടെ എത്തുമ്പോൾ അമ്മയും ചെറിയമ്മയും ശ്രീദേവി മാമിയും നിൽക്കുന്നത് കണ്ടു. ഒരു വിളക്ക് അവരുടെ കൈയിൽ ഉണ്ട്. എന്നാൽ അവരുടെ മൂന്ന് പേരുടെയും വേഷം കണ്ട് ഞാൻ അമ്പരന്നുപോയി…
(തുടരും)