മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

Posted by

 

അയാളുടെ ഭാര്യയുടെ കാര്യമാണ് കഷ്ടം. തന്ത ജോർജ്ജ് ഒളിവിൽ. കെട്ട്യോൻ തടിതപ്പി. ഇപ്പോൾ അയാളോടുള്ള വെറുപ്പ് തുഷാർ ആ പെണ്ണിനോട് തീർക്കുന്നു. അവനും അവന്റെ കൂട്ടാളികളും ആ പെണ്ണിനെ ഭീഷണിപ്പെടുത്തി എലിസബത്തിനെ കണ്ടെത്താൻ ശ്രമിക്കുന്നു. രാജനും വാഹിദും കളിച്ച ബുദ്ധിപരമായ കരുക്കൾ ഇടം വലം തിരിയാൻ തനിക്ക് അവസരം തന്നില്ല. താൻ എന്തൊരു വിഡ്ഢിയാണ്. വെറും സ്വാർത്ഥത മുന്നിൽ കണ്ട് വിവേകം നഷ്ടപ്പെടാൻ പാടില്ലായിരുന്നു. രാജന്റെ ഫോൺ കോൾ ഡെന്നീസ് ഓർത്തു. അന്ന് ജോർജ്നെയും സെയ്‌താലിയേയും അവരുടെ ഗോഡൗണിൽ പോയി മടങ്ങുമ്പോൾ ആയിരുന്നു വിളി വന്നത്.

 

“ഡെന്നീസ്. താനടക്കം എല്ലാവരും അഴിക്കുള്ളിൽ ആകും. എല്ലാ കാര്യങ്ങളും വാഹിദ് നൂലിഴവ്യത്യാസമില്ലാതെ പ്ലാൻ ചെയ്തിട്ടുണ്ട്. താനിപ്പോ അവരെ കണ്ട് മടങ്ങുകയാണെന്നും ഞങ്ങൾക്ക് അറിയാം.” രാജന്റെ ശബ്ദം ഫോണിലൂടെ കേട്ടു.

 

തനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. നിശബ്ദം കേട്ടിരുന്നു.

 

” അത് കൊണ്ട് പറയുന്നത് വ്യക്തമായി കേൾക്കുക. എന്നിട്ട് കൂറുമാറി ആ ചെറ്റകളെ ഞങ്ങൾക്ക് വിട്ടുതരിക. ഇതുവരെ നിങ്ങൾ ചെയ്തു കൂട്ടിയ മയക്കു മരുന്ന് ഡീലിംഗ്സ് മീഡിയയോ ഒഫീഷ്യലി പോലീസ് കേസോ ആവാത്തത് കമ്പനിയുടെ റെപ്പുറ്റേഷൻ ഓർത്തിട്ടാണ്. എക്സ്പോർട്ടിങ് പ്രോഡക്ടസ്ൽ ഡ്രഗ്ഉൾപ്പെട്ടിട്ടുണ്ട് എന്ന് പുറം ലോകമറിഞ്ഞാൽ അത് മതി കമ്പനിതകരാൻ. സോ, പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം. അല്ലെങ്കിൽ തന്റെ കുടുംബം അടക്കം തൂങ്ങും. കാരണം തന്റെ കെട്ട്യോൾ ആ തുഷാറിന്റെ ഷഡ്ഢികൊണ്ടാണ് വിയർപ്പു തുടക്കുന്നത് എന്ന് തനിക്ക് അറിയില്ല ല്ലോ. ” രാജന്റെ പരിഹാസ ചിരി തന്റെ അഭിമാനത്തിന്റെ താഴ്‌വരകളിൽ അലയടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *