പോകുമ്പോഴും അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ടാണ് പോയത്.
അതും കൂടെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത കൊതി തോന്നിപ്പോയി. അത്രയേറെ ഭംഗിയോടെ ആയിരുന്നു അവളുടെ ആ തിരിഞ്ഞു നോട്ടവും കണ്ണുകൾ കൊണ്ടുള്ള ആ ഒരു കൊഞ്ചലും അതുമാത്രമെ അപ്പോയെന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.
അതും ആലോചിച്ചോണ്ട് ഞാൻ ബെഡിലേക്കു കിടന്നു മൊബൈൽ തുറന്നപ്പോ ഒരു താല്പര്യം ഇല്ലാത്ത പൊലെ തോന്നി ഞാൻ ബെഡിൽ നിന്നും എണീറ്റോണ്ട് വീണ്ടും വരാന്തയിലേക്ക് നടന്നു.
മുൻപത്തെ പൊലെ തന്നെ അവിടെത്തെ ചാരിപടിയിൽ ചാരി പുറത്തേക്കും നോക്കി കിടന്നു..
പുറത്തു നിന്നുള്ള ചെറിയ കാറ്റും കൊണ്ട് കിടന്നപ്പോ അറിയാതെ കണ്ണുകൾ വിശ്രമിക്കാൻ തുടങ്ങി..
പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നപ്പോൾ സലീന ചിരിച്ചോണ്ട് നില്കുന്നു.
.ആഹാ പേടിപ്പിച്ചു കളഞ്ഞല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ പിടിച്ചു എനിക്കരികിലായി ഇരുത്തി.
ഇതെന്താ ഇവിടെ എന്ന് ചോദിച്ചോണ്ട് അവൾ എന്നെ നോക്കി കൊണ്ടിരുന്നു.
ഇവിടെ ഇരിക്കാൻ നല്ല രസമാ നോക്ക് പുറത്തേക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ പുറത്തേക്കു കാണിച്ചു കൊടുത്തു.
ഹ്മ്മ് ശരിയാ നല്ല രസമുണ്ട് അല്ലേ സൈനു.
ഹ്മ്മ് എന്റെ ഇത്തയെ ഞാൻ കാണുന്നതിന് മുൻപേ അധിക സമയവും ഞാനിവിടെയായിരുന്നു ഇരിക്കാറ്.
ആഹാ പിന്നെന്തേ അതൊക്കെ മാറ്റിയെ.
അതോ നിന്നെ കണ്ടപ്പിന്നെ നീ ഇങ്ങോട്ട് താമസം മാറിയ പിന്നെ നിന്നോടൊപ്പം ഇരിക്കാനായിരുന്നു മോഹം അതാ.
അത് കേട്ട് സലീന ചിരിച്ചോണ്ട് അപ്പൊ പഴയതൊക്കെ ഓർമിക്കുകയാകും അല്ലേ.
എവിടെ അപ്പോയെക്കും ഉറങ്ങി പോയില്ലേ.