ഹോ അപ്പോ പിന്നെ ഏതായാലും ഇവിടെയാ നല്ലത്.
ഹ്മ്മ് നോക്കട്ടെ.
അല്ല ഇക്ക നിങ്ങൾ പോകുന്നു എന്ന് പറഞ്ഞിട്ട് എന്നാ പോകുന്നെ.
ഞങ്ങൾ പോകാഞ്ഞിട്ടാണോ അതോ പോയി വന്നിട്ട് വേണം കല്യാണം നടത്താൻ എന്ന് കരുതിയാണോ ഈ ചോദ്യം എന്നു ഞാൻ തിരിച്ചു ചോദിച്ചതും സെബിയുടെ മുഖം നാണം കൊണ്ട് ആകെ വലിഞ്ഞു മുറുകിയിരുന്നു.
പേടിക്കേണ്ട അനിയാ ഞങ്ങള് പതിനഞ്ചു ദിവസം കൊണ്ട് പോകും പോരെ.
ഹോ സന്തോഷം.
ഹ്മ്മ് ഹ്മ്മ് കണ്ടോ കണ്ടോ മുഖത്ത് ആനന്ദം കണ്ടോ എന്ന് പറഞ്ഞു ഞാൻ കളിയാക്കിയതും. എന്നാലും അവള് പറയുന്ന പൊലെ ഇക്കയുടെ അത്രയൊന്നും പറ്റില്ല കേട്ടോ..
ഹോ അപ്പൊ എല്ലാം പറഞ്ഞിട്ടുണ്ട് അല്ലേ.
ഹ്മ്മ് ഏറെ കുറെ നിങ്ങളും സലീന ഇത്തയും തമ്മിലുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു.
ഹോ സന്തോഷം.
അത് കേട്ട് സലീന അവളെ നോക്കി ഒന്ന് ചിരിച്ചു.
നിങ്ങളെ പൊലെ ആകണം എന്നാ പറയാറ് എത്രമാത്രം നിങ്ങളെ പൊലെ ആകാൻ കഴിയും എന്നറിയില്ല ഇക്ക.
അതൊക്കെ അങ്ങിനെ ആങ്ങോട്ട് ആയി പോകുന്നതാ മോനെ.
ഹ്മ്മ് എന്തായാലും ഞാൻ ഒന്ന് ശ്രമിക്കാം കേട്ടോ.
ഹ്മ്മ് ശരി ശരി എന്നാ ഞാൻ വെക്കട്ടെ എന്ന് ചോദിച്ചോണ്ട് ഫോൺ ഡിസ്‌ക്കണക്ട് ചെയ്തതും സെബി തല താഴ്ത്തി നിന്നോണ്ടിരുന്നു.
സലീന അവളുടെ അരികിലേക്ക് ചെന്നൊണ്ട് അപ്പോയോക്കും എല്ലാം പറഞ്ഞോ നി.
അവള് തല താഴ്ത്തിയ പടിയെ നിന്നോണ്ട് ഒന്ന് മൂളി.
ഹ്മ്മ് ഇപ്പോയെ പ്രാക്ടീസ് കൊടുക്കുവായിരിക്കും താത്ത എന്ന് പറഞ്ഞോണ്ട് ഷെമി അവളുടെ നേരെ നോക്കി ഒന്ന് ചിരിച്ചു.
അതിനെന്താ നല്ലതല്ലേ അവളും പറഞ്ഞുള്ളു അല്ലേടി മോളെ ഇതുപോലെ എല്ലാം പറഞ്ഞും കേട്ടും അവനെ പൂർണമായും സ്വന്തമാക്കി കൊള്ളണം കേട്ടല്ലോ എന്ന് പറഞ്ഞോണ്ട് സലീന അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.