സലീന 8 [SAiNU]

Posted by

ആഹാ അപ്പൊ നീയും ആള് കൊള്ളാല്ലോ.

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് എങ്ങിനെ ആയാലും ഇക്കയുടെയും ഷെമിയുടെയും അടുത്തെത്തില്ല ഉമ്മ.

ആ അവര് രണ്ടും ഇങ്ങിനെ ഓരോന്നും പറയുന്നതും ഒരു രസമാ അല്ലേടി.

ഹ്മ്മ്.

എന്നാപ്പിന്നെ ഞങ്ങൾ അതിലേക്കു ഇടപെടുന്നേയില്ല നിങ്ങൾ നാലുകൂടേ എന്താന്നു വെച്ചാ ആയിക്കോ.

 

എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെ ഫുഡ്‌ എടുത്തു വെച്ചേര് എല്ലാവരുംകഴിച്ചു ഒന്നുറങ്ങാൻ നോക്ക്.
സൈനുവിന് ഗുളിക കഴിക്കാനുള്ളതല്ലേ.

ഹ്മ്മ് ഇപ്പൊ എടുത്തു വെക്കാം ഉമ്മ.
സൈനു കഞ്ഞി വേണോ അതോ..

എന്നും ഉള്ളത് മതി.

അതിനെന്തിനാ ഇങ്ങിനെ ദേഷ്യപെടുന്നേ എന്ന് ചിണുങ്ങി കൊണ്ട് സലീന ഫുഡ്‌ എടുത്തു വെക്കാനായി പോയി.കൂടെ ഷമിയും സെബിയും അവരുടെ ഉമ്മയും.

ഞാൻ സലീനയുടെ ഉമ്മയെ വിളിച്ചോണ്ട് ഉമ്മ അവളെന്താ നേരത്തെ പറഞ്ഞെ എന്ന് അവര് കേൾക്കാതെ ചോദിച്ചു.

ആ അത് മോനെ അവളുടെ കാര്യമല്ലേ അത് നീ കാര്യമാക്കേണ്ട.

എന്നാലും എന്താ പറഞ്ഞെ..
അതൊന്നുമില്ല മോനെ.
അല്ല എന്തോ ഉണ്ടല്ലോ.
മോനെ അവള് നിന്നോട് എന്തോ പറഞ്ഞെന്നെ അതിന് നീ പിണങ്ങിയെന്നോ ഒക്കെ പറഞ്ഞ്.
എന്ത് പറഞ്ഞെന്നെ പറഞ്ഞെ.

അതൊന്നും എന്നോട് പറഞ്ഞില്ല കരഞ്ഞുകൊണ്ടായൊരുന്നു. അവളെ എനിക്കറിയാവുന്നതല്ലേ ഇത്രയും കാലമായിട്ട് എന്റെ മോള് അനുഭവിച്ചതൊന്നും എന്നോട് വന്നു പറഞ്ഞിട്ടില്ല ഞങ്ങൾ നേരിട്ട് കണ്ടത് അല്ലാതെ.

മോനെ അവളെന്തേലും അറിയാതെ പറഞിട്ടുണ്ടെൽ നീ ക്ഷമിച്ചുകള. നിനക്കറിയാമല്ലോ അവളെ.

അതിന് ഞാൻ പിണങ്ങിയതൊന്നും അല്ലായിരുന്നു ഉമ്മ ഉപ്പ വിളിച്ചോണ്ട് വേഗം ചെല്ലാൻ പറഞ്ഞപ്പോ ഇറങ്ങി പോയതാ അല്ലാതെ അവളോട്‌ പിണങ്ങിയിട്ടൊന്നുമല്ല.

Leave a Reply

Your email address will not be published. Required fields are marked *