സലീന 8 [SAiNU]

Posted by

ഹോസ്പിറ്റലിൽ പോയതായിരുന്നു.

അതെന്തേ.
ഉമ്മാക്ക് ചെറിയ കൈ വേദന അതാ.

ഹ്മ്മ് അത് നന്നായി ഞാൻ ഇന്നലെ മുതൽ പറയുന്നതാ ഒന്ന് പോയി കാണിക്കാൻ.അല്ല എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞ്.

നീര് വന്നതാ അതിനുള്ള മരുന്ന് തന്നിട്ടുണ്ട്.
ഹ്മ്മ്.

ഞാനും സലീനയും കൂടെ അപ്പോയെക്കും ഡ്രസ്സ്‌ തിരയുന്ന തിരക്കിൽ ആയിരുന്നു.

 

എന്താ മോളെ എന്നുള്ള സലീനയുടെ ഉപ്പയുടെ വിളികേട്ട് അവൾ ചിരിച്ചോണ്ട് പോകുമ്പോ കൊണ്ട് പോകാനുള്ള ഡ്രസ്സ്‌ നോക്കിയതാ..

ആഹാ എന്നാ നി മറ്റെന്നാൾ പോരെ.

അതെന്തേ ഉപ്പ.

നാളെയെ പുതിയതൊക്കെ വരൂ ആ വരുമ്പോ ഷമിയെയും കൂട്ടിക്കോ മോളെ. രണ്ടാളും കൂടെ നമ്മുടെ ഗോഡൗണിലേക്ക് വന്നാ മതി..

അതെന്തേ ഉപ്പ.

അവൾക്കും ഒന്ന് രണ്ടു ഡ്രസ്സ്‌ വേണം എന്ന് പറഞ്ഞായിരുന്നു.

ഹ്മ്മ് എന്നാ പിന്നെ അതാ നല്ലത് എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെയും കൂട്ടി അവരുടെ അടുക്കലേക്ക് തന്നെ വന്നു.

നിനക്ക് വല്ലതും വേണോ എന്ന് ചോദിച്ചോണ്ട് ഉപ്പ ഉമ്മയെ ഒന്ന് നോക്കി ചിരിച്ചു.

ഉള്ളത് തന്നെ അലമാരയിൽ കിടന്നു നശിച്ചോണ്ടിരിക്കുകയാ.എന്നുള്ള ഉമ്മയുടെ മറുപടി കേട്ട് ഞാനും ഉപ്പയും ചിരിച്ചു.

സലീന ഉമ്മയെ നോക്കി ചിരിച്ചോണ്ട് ഉമ്മാക്ക് പുതിയ മോഡൽ വല്ലതും വേണോ എന്നാ ഉമ്മ അസീസ്പ്പ ചോദിച്ചേ.

മോളെ എന്റെ സൈനു വരുമ്പോ കൊണ്ട് വന്ന പർദ്ദ തന്നെ ഇനിയും ഇട്ടു തീർന്നിട്ടില്ല എന്നിട്ടല്ലേ പുതിയത്.

അതിനുമാത്രം ഒക്കെ കൊണ്ടുവന്നിരുന്നോ സൈനു ഉമ്മാക്ക്.

മോളെ ഉമ്മാടെ പോന്നു മോൻ നമ്മളറിയാതെ കൊടുത്തിട്ടുണ്ടാകും ചിലപ്പോ.

Leave a Reply

Your email address will not be published. Required fields are marked *