സലീന 8 [SAiNU]

Posted by

ഹോ ആഘോഷിച്ചോ ആഘോഷിച്ചോ എന്ന് പറഞ്ഞപോയെക്കും സലീനയും എഴുനേറ്റു വന്നു. കേട്ടോ സലീന ഇവള് പറയുന്നത്.
എന്താ സൈനു എന്താ പറഞ്ഞെ.

നമ്മുടെ ആഘോഷം തീർന്നോ എന്ന്.
ഞാൻ പറഞ്ഞു അങ്ങിനെയൊന്നും ഞങ്ങളുടെ ആഘോഷവും സന്തോഷവും തീരില്ല എന്ന് ഞാൻ പറഞ്ഞതിൽ വല്ല തെറ്റുമുണ്ടോ സലീന.
അതിലെന്താ തെറ്റ്.

ആ അതുതന്നെയാ ഞാനും ചോദിക്കുന്നെ.

അപ്പോയെക്കും ഉമ്മ അങ്ങോട്ട്‌ വന്നതും.
എന്താ സൈനു.

ഏയ്‌ ഒന്നുമില്ല എന്റെ പൊന്നുമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ തോളിൽ കൈവെച്ചു.

മോളെ ഞാനും ഇവനും കൂടെ ഒന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം നിങ്ങൾ വരുന്നുണ്ടോ എന്നുള്ള ഉമ്മയുടെ ചോദ്യം കേട്ടതും.ഹ്മ്മ് ഞാനും വരാം ഉമ്മാ.

ഹ്മ്മ് എന്നാ വേഗം പോയി വരാം എന്ന് പറഞ്ഞോണ്ട് സൈനു നീ പോയി ഡ്രസ്സ്‌ മാറ്റിയിട്ടൊണ്ട് വാ അപ്പോഴേക്കും ഞാനും ഒന്ന് റെഡിയാകട്ടെ എന്ന് പറഞ്ഞോണ്ട് ഉമ്മാ റൂമിലേക്ക്‌ പോയി.
ഞാനും സലീനയും ഡ്രസ്സ്‌ ഒക്കെ അണിഞ്ഞു വന്നപ്പോയെക്കും ഉമ്മ താഴെ റെഡിയായി നിൽപുണ്ടായിരുന്നു പിള്ളേര് വരണം എന്ന് വാശി പിടിച്ചെങ്കിലും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് ആണ് എന്നും വരുമ്പോ ചോക്ലേറ്റും ഐസ്ക്രീംമും വാങ്ങിച്ചോണ്ട് വരാം എന്ന് പറഞ്ഞപ്പോ അവര് അടങ്ങി.ഞങ്ങൾ ഹോസ്പിറ്റലിൽ ഒക്കെ പോയി സെബിയെ അവിടെ വെച്ചു കണ്ടു കുറചുനേരം അവളുടെ പരിശോധനയെല്ലാം നോക്കി കണ്ടോണ്ടു ഞങ്ങൾ ഷോപ്പിലൊന്നു കയറി.

തിരക്ക് കുറവായിരുന്നതു കൊണ്ട് ഉപ്പയും സലീനയുടെ ഉപ്പയും എന്തോ പറഞ്ഞ് ഇരിക്കുകയായിരുന്നു.ഞങ്ങളെ കണ്ടതും ആഹാ നിങ്ങളിത് എവിടെ പോയി വരികയാ എന്ന് ചോദിച്ചോണ്ട് ഉപ്പ ഞങ്ങളെ വരവേറ്റു.

Leave a Reply

Your email address will not be published. Required fields are marked *