ച്ചി ഈ പെണ്ണിത് സെബി നിൽക്കുന്നത് കണ്ടില്ലേ നീ.
ഹോ അവൾ ഇതൊന്നും അറിയാത്തവൾ അല്ലേ എന്റെ താത്ത നിങ്ങള് ഗൾഫിൽ പോയി വരാൻ കാത്തുനിൽക്കുകയാ അവള്.
ഞാൻ സെബിയുടെ മുഖത്തേക്ക് ഒന്ന് കണ്ണ് പായിച്ചോണ്ട് വേഗം തന്നെ മാറ്റി.
അവളുടെ മുഖം നാണം കൊണ്ട് വിളറി പോയിരുന്നു.
ച്ചി ഈ പെണ്ണ് എന്തൊക്കെയാ അതും എന്റെ മോളെ പറ്റി.
ദേ ഞാനൊരുത്തൻ ഇവിടെ നിൽപ്പുണ്ടെന്നു നിങ്ങൾ മൂന്ന് സഹോദരിമാർക്കും അറിയാമോ എന്ന് ചോദിച്ചോണ്ട് ഞാൻ മൂന്നു പേരെയും മാറി മാറി നോക്കിയതും.
ഹോ അതിനിപ്പോ എന്താ നിന്നെ ഞങ്ങളുടെ കൂട്ടത്തിൽ ഒന്ന് എന്നെ കരുതിയിട്ടുള്ളു.
എന്ന് വെച്ചാൽ.
ഹോ സൈനു ഞങ്ങൾ മൂന്ന് പേരും സഹോദരിമാരണോ.
ഹ്മ്മ് അതെ അല്ലേ.
സഹോദരനായിട്ടും ഞങ്ങടെ താത്തയുടെ കെട്ടിയോനായിട്ടും ഒക്കെ നീ ഞങ്ങടെ കൂട്ടത്തിൽ ഒന്നാ ഇപ്പൊ മനസ്സിലായോ.
ഹോ സന്തോഷം.
സലീന എന്നെ നോക്കി ഒന്ന് ചിരിച്ചോണ്ട് എന്റെ സൈനു അവളോട് പറഞ്ഞു ജയിക്കാം എന്ന് കരുതിയോ മോനെ.
ഞാൻ ചിരിച്ചോണ്ട് എടി അവളുടെ ഈ ചാട്ടം ഒക്കെ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു.
പിന്നെ ഒന്നൊന്നര മാസത്തേക്ക് അവളെ ഈ വഴിക്കു കാണില്ല പോരെ.
അതെന്താ സൈനു.
അവളോടുചോദിച്ചു നോക്ക്.
എന്താ ഷെമി ക്കാര്യം.
എനിക്കൊന്നും അറിയില്ല താത്തയുടെ കെട്ടിയോൻ അല്ലേ പറഞ്ഞെ ചോദിച്ചു നോക്ക്.
എന്താ സൈനു കാര്യം.
രണ്ടു ദിവസം കഴിഞ്ഞിട്ടു എനിക്ക് എയർപോർട്ട് വരെ പോകേണ്ടി വരും അത്ര തന്നെ..
സലീനയും സെബിയും ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ ഷെമിയുടെ മുഖത്ത് ചിരിയും നാണവും ഒക്കെ കലർന്ന ഒരു ഭാവമായിരുന്നു