അതും പറഞ് ചിരിച്ചോണ്ട് എന്നെ ഒന്ന് പിച്ചിക്കൊണ്ട് അവൾ പോയി.
ഉപ്പ എന്നെനോക്കി ഒന്ന് ചിരിച്ചോണ്ട്
മോനെ ഈ സുഖവും സന്തോഷവും ഒന്നും എല്ലാവർക്കും കിട്ടില്ല കേട്ടല്ലോ എന്ന് ചെറു പുഞ്ചിരിയോടെ പറഞ്ഞോണ്ട്
മോനെ എന്നാ ഞാൻ പോകട്ടെ മോന്റെ ഉപ്പ അവിടെ ഒറ്റക്കായിരിക്കും.
ഹ്മ്മ് ശരി ഉപ്പ
നല്ലോണം ശരീരം ശ്രദ്ധിച്ചോനെ എന്നുടെ പറഞ്ഞതും ഉപ്പയും ഞങ്ങളെ കളിയാക്കാൻ തുടങ്ങിയോ എന്ന് തോന്നിപോയി.
കുറച്ചു കഴിഞ്ഞതും സെബി താഴേക്കു വന്നതും സലീന അവൾക്കു കഴിക്കാൻ എടുതു കൊടുത്തോണ്ട് എന്റെ അരികിലേക്ക് വന്നു.
അപ്പോയെക്കും ഷെമിയും ഇറങ്ങി വന്നിരുന്നു.
എന്റെ ചെക്കനെ കണ്ടോ താത്ത എന്ന് ചോദിച്ചോണ്ട്.
ദേ ഇവിടെയുണ്ട്.
ആഹാ ഉറക്ക പിച്ചിൽ നിന്നും ഇറങ്ങി ഓടിയതാ അവൻ.എവിടെ അവൻ.
എന്താടി.
അവരുമൂന്നുപേരും കൂടെ ഇരുന്നു ചോക്ലേറ്റ് കഴിക്കുന്നത് കണ്ട് വെറുതെയല്ല അവിടുന്നു ഇറങ്ങി ഓടിയെ ഇവനിതെങ്ങിനെ സാധിക്കുന്നു താത്ത.
എന്താടി.
അല്ല മണം പിടിക്കാനുള്ള കഴിവേ..
ഹോ നീയും മോശമല്ലായിരുന്നല്ലോ പണ്ടും ഇപ്പോഴും.എന്ന് പറഞ്ഞോണ്ട് സലീന അവളെ കളിയാക്കി.
അത് ശരിയാ മണം പിടിച്ചു കാര്യം അറിയാനുള്ള കഴിവ് നിന്റെ അത്രയും ഇവിടെ ആർക്കും ഇല്ല പൊന്നോ എന്ന് പറഞ്ഞോണ്ട് ഞാനും അവളെ കളിയാക്കി കൊണ്ടിരുന്നു.
ഇപ്പോ രണ്ടും കൂടെ എന്റെ നേർക്കണോ.
ഹേയ് ഞങ്ങൾ ആരുടേയും നേർക്കൊന്നും അല്ല പൊന്നോ.
ഹ്മ്മ്. എന്നാ കൊള്ളാം
ഹോ ആയിക്കോട്ടെ.അങ്ങിനെ ഓരോന്നും പറഞ്ഞും കളിയാക്കിയും നിൽകുമ്പോയേക്കും സെബിയും വന്നു.