ആ നീയായിരുന്നോ അടുക്കളയിൽ എന്ന് ചോദിച്ചോണ്ട് ഉമ്മ ഉപ്പാക്കുള്ള ചായ എടുത്തു കൊടുത്തു.
ഹ്മ്മ് ഷെമി എന്തെ ഉമ്മാ.
അവളുറങ്ങിയെന്നു തോന്നുന്നു ഇവൻ അവിടുന്ന് എപ്പോ ഇറങ്ങി വന്നു മോളെ.
ചോക്ലേറ്റ് ന്റെ സ്മെല് കിട്ടിക്കാണും ഉമ്മാ അതാ ഓടിവന്നേ.
സെബി വന്നോ മോളെ
ഹ്മ്മ് അവൾ ഡ്രസ്സ് മാറാൻ പോയേകുകയാ.
ഹ്മ്മ്.
മോന്റെ അസുഗം ഒക്കെ മാറിയോ എന്ന് ഉപ്പ ചോദിച്ചതും സലീന .
ഹ്മ്മ് നല്ല ആളാ മൂത്ത മരുമോന് സുഖമായോ എന്ന് ഇപ്പോഴാണോ ചോദിക്കുന്നെ ഉപ്പ.
അവന് ഒരു കുറവും നിങ്ങളാരും വരുത്തില്ല എന്നെനിക്കറിയില്ലെ മോളെ.അതുമല്ല എല്ലാരും ഇങ്ങിനെ ചോദിച്ചോണ്ടിരുന്നാൽ അവന് എന്തോ വല്യ സൂക്കേടാ എന്നു വിചാരിക്കും അല്ലേടാ മോനെ..
ഹ്മ്മ് ശരിയാ ഉപ്പ ഒന്ന് പനിച്ചതിനാ ഇവരൊക്കെകൂടി എന്നെ ഇവിടെ പിടിച്ചു വെച്ചേക്കുന്നേ.
അത് ഏതായാലും നല്ലതാ.മോനെ കുറച്ചു ദിവസം ഇവിടെ ഒഴിഞ്ഞിരിക്കുന്നതും നല്ലതാ.
ഞാനും മോന്റെ ഉപ്പയുംകൂടെ ഇപ്പൊ പറഞ്ഞെ ഉള്ളു.
എന്ത്.
കുറച്ചു ദിവസം നിന്നെ എങ്ങോട്ടും വിടേണ്ട എന്ന്.
ഹോ അപ്പൊ അവിടെയും എത്തിയോ.
അതുകേട്ടു സലീനയുടെ ഉപ്പ ചിരിച്ചോണ്ട്.
ഉപ്പയുടെ ഒറ്റമോനല്ലെ എന്റെ മൂത്ത മരുമകനും.
മോളെ എങ്ങോട്ടും പറഞ്ഞയക്കേണ്ട കേട്ടല്ലോ.
ഹ്മ്മ് ഇനി ഉപ്പകൂടെ പറയേണ്ടിയിരുന്നുള്ളു. ഇപ്പൊ അതും ആയി.
ഞാൻ പറഞ്ഞതല്ല മോന്റെ ഉപ്പ മോളോട് പറയാൻ വേണ്ടി എന്നോട് പറഞ്ഞതാ..
ഹോഹോ.
കേട്ടല്ലോ കേട്ടല്ലോ ശരിക്കും കേട്ടില്ലേ. മോന്റെ ഉപ്പാനോട് പറഞ്ഞേക്ക് ഉപ്പ .
ഈ മോള് ഉപ്പാന്റെ മോനെ എങ്ങോട്ടും വിടത്തില്ല എന്ന്.