അവനെവിടെ എന്നുള്ള എന്റെ ചോദ്യം കേട്ടതും ആര് എന്ന അർത്ഥത്തിൽ സെബി എന്നെ ഒന്നി നോക്കി.
അത് കണ്ടതും ഞാൻ ചിരിച്ചോണ്ട് നിന്റെ പുയ്യാപ്ലയെ അല്ല പെണ്ണെ ഇവിടെ വേറൊരുത്തൻ ഇല്ലേ അവനെവിടെ എന്ന്.
ആ അവനോ അവൻ നിങ്ങടെ കൂടെ ഇല്ലേ.
ഇല്ല.
ആ എന്നാ ഷെമിയുടെ കൂടെ കാണും.
ഇനി ഉറങ്ങിയോ അവൻ എന്ന് ചോദിച്ചോണ്ട് ഞാൻ മുന്നിലേക്ക് നോക്കിയപ്പോ അവൻ സെബിയുടെ അടുത്തേക്ക് വന്നിരുന്നു.
ആ വന്നല്ലോ ചോക്ലേറ്റ് കൊതിയൻ എന്ന് പറഞ്ഞോണ്ട് ഞാൻ അവനെ നോക്കി ചിരിച്ചു.
സലീനയുടെ ഉപ്പയും ഒന്ന് ചിരിച്ചു.
എന്റെ സൈനു നീയാ ഇവനെ ഇങ്ങിനെ ചോക്ലേറ്റ് കൊടുത്തു ശീലിപ്പിക്കുന്നെ.
ഇപ്പോഴല്ലെ ഉപ്പ കുറച്ചു കഴിഞ്ഞാൽ അതൊക്കെ മാറിക്കോളും.
അപ്പോയെക്കും സലീന എഴുനേറ്റിരുന്നു കൊണ്ട് ഉപ്പാക് ചായ വേണോ ഉപ്പ എന്ന് ചോദിച്ചോണ്ട് അവൾ എന്നെ നോക്കി സൈനുവിന് വേണോ എന്നും ചോദിച്ചോണ്ട് ചായ എടുക്കാൻ പോയി.
സെബി നീ പോയി ഡ്രസ്സ് മാറി വാ അപ്പോഴേക്കും ചായ എടുത്തു വെക്കാം എന്ന് പറഞ്ഞോണ്ട് സലീന പോയതും മൂന്നുപേരും കൂടെ എന്റെ കയ്യിലിരിക്കുന്ന ചോക്ലേറ്റ് ബോക്സിനു വേണ്ടി കാത്തിരിപ്പു ആയിരുന്നു.
ഉപ്പ വാങ്ങിയതാണോ എന്ന് മോള് ഉപ്പയോടു ചോദിച്ചതും.
ഇത് മക്കൾക്ക് അസീസ്പ്പ് വാങ്ങിച്ചു തന്നതാ അസീസുപ്പ വരുമ്പോയേക്കും അത് കാലിയാക്കരുത് കേട്ടല്ലോ.
അതിന് സൈനുപ്പ തന്നാൽ അല്ലേ.
സൈനുപ്പ തരാതിരിക്കുമോ എന്റെ മക്കൾക്ക് എന്ന് പറഞ്ഞോണ്ട് സലീനയുടെ ഉപ്പ അവരെ മൂന്നു പേരെയും സമാധാനപ്പെടുത്തി കൊണ്ടിരുന്നു.
അപ്പോയെക്കും സലീനയുടെ ഉമ്മവന്നു ഞങ്ങളോടൊപ്പം കൂടി പിറകെ സലീന ചായയുമായി വന്നു.