അപ്പോയെക്കും കടയിൽ നിന്നും ആള് വന്നതും അവരുടെ കയ്യിൽ ഉപ്പാക്കും സലീനയുടെ ഉപ്പാക്കുമുള്ള ഫുഡ് എടുത്തു കൊടുത്തോണ്ട് അവനോടു സംസാരിച്ചോണ്ട് പറഞ്ഞയച്ചു.
അപ്പോഴേക്കും എല്ലാവരുടെയും കഴിഞ്ഞിരുന്നു.
അതുകഴിഞ്ഞു ഞങ്ങൾ എല്ലാവരും കൂടെ കൂടിയിരുന്നു ഓരോരോ വിഷയങ്ങൾ ചർച്ച ചെയ്തോണ്ടിരുന്നു.
മോൻ ഉമ്മയുടെ അരികിലും മോള് എന്റെ അരികിലും ആയിരുന്നു.
സലീന ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ചിരിക്കുന്നുണ്ട്.
അവളുടെ ഉമ്മയും ഷെമിയും അടുത്തടുത്താണ് ഇരിക്കുന്നെ.
ഞാൻ സെബിയുടെ ഫങ്ക്ഷനെ പറ്റി എടുത്തിട്ടു.
നിങ്ങൾ പോകുന്നതിനു മുന്നേ അതു നടത്തണം എന്നാ ഉപ്പ പറഞ്ഞെ..
ഹ്മ്മ്.
ബന്ധുക്കളെയൊക്കെ വിളിക്കണ്ടേ ഉമ്മ.
ഹ്മ്മ് വേണം.
ചെറിയ ഒരു കല്യാണം തന്നെ ആയിരിക്കുമെന്നാ തോന്നുന്നേ.
ആ ഇപ്പൊ അതും ഒരു നാട്ടു നടപ്പാ.
ഷെമിയുടെത്തിനു നിങ്ങടെത്തിനും പിന്നെ അതൊന്നും ഉണ്ടായിട്ടില്ലല്ലോ അല്ലേ..
ഹ്മ്മ്.
ഇനി എന്റെ മോളുടെ കല്യാണത്തിനെ അതൊക്കെ ഉണ്ടാകു.
അതുകേട്ടു ഞാൻ വേണേൽ ഒന്നുടെ നോക്കാം.
അയ്യെടാ അവന്റെ ഒരു ആഗ്രഹം കേട്ടോ മോളെ നീ.
ആ പറഞ്ഞോട്ടെ ഉമ്മ അവിടെ പറയതെയുള്ളു..
ഹ്മ്മ് നിനക്ക് കുറച്ചു കൂടുന്നുണ്ട് കേട്ടോ.
ഞാൻ തമാശ പറഞ്ഞതല്ലേ ഉമ്മ.
ഇതാണോ തമാശ ദേ എന്റെമോളെ എങ്ങാനും വിഷമിപ്പിച്ചാലുണ്ടല്ലോ മോനാണെന്നൊന്നും ഞാൻ നോക്കില്ല അറിയാല്ലോ ഈ ഉമ്മയെ.
ഹോ അറിയാമേ അതൊരുവട്ടം അനുഭവിച്ചതും അല്ലേ.
അതുകേട്ടു ഷമിയും സലീനയും ഒന്നു ചിരിച്ചു.അവളുടെ ഉമ്മ ഞങ്ങളെ നോക്കി നിന്ന പടിയെ ഇരുന്നു.
ഞാനെന്റെ ജീവിതത്തിൽ രണ്ടേ രണ്ടു പേരിൽ നിന്നെ അത് വാങ്ങിയിട്ടുള്ളു.