അങ്ങനെ അവർ പ്രശസ്ത ചിത്രകാരനായ കൈലാസിനെ കാണാൻ പോയത്. അറുപതിനോട് അടുത്ത പ്രായം. ഗൗരവക്കാരൻ. തന്റെ കലയിൽ അഹങ്കാരമുള്ള ഒരാൾ. നഗരത്തിന് പുറത്തുള്ള അയാളുടെ പഴയ ഫാം ഹൗസിലായിരുന്നു കൂടിക്കാഴ്ച.
“ഞാൻ ഓയിൽ പെയിന്റിംഗ് ചെയ്യാറില്ല. ടെമ്പറ ശൈലിയാണ് എന്റെ രീതി. ഇതിന് സമയമെടുക്കും,” കൈലാസ് തന്റെ കയ്യിലെ കോഫി കപ്പിൽ നിന്ന് ഒരു സിപ്പ് എടുത്തു കൊണ്ട് പറഞ്ഞു. “പിന്നെ ഒരു കാര്യം, ഞാൻ വരക്കുമ്പോൾ റൂമിൽ മറ്റാരും ഉണ്ടാവരുത്. ആർട്ടിസ്റ്റും സബ്ജക്റ്റും മാത്രം.”
സഞ്ജയ് ശ്വേതയെ നോക്കി. അവൾ പേടിയോടെ തലയാട്ടി.
“നിങ്ങൾക്ക് എത്ര വയസ്സായി മിസ്സിസ്സ് ശ്വേത?” കൈലാസ് തന്റെ വായനക്കണ്ണട താഴ്ത്തി അവളെ രൂക്ഷമായി നോക്കി.
“മുപ്പത്തി രണ്ട്…” അവൾ പതറി.
“കുട്ടികളുണ്ടോ?”
“രണ്ട് പേർ.”
“32 വയസ്സും രണ്ട് കുട്ടികളും ഉള്ള ഒരു ശരീരത്തിന് അതിന്റേതായ പാടുകളും വടിവുകളും ഉണ്ടാകും. കാൻവാസിൽ ഞാൻ കാണുന്നത് മാത്രമേ ഞാൻ വരയ്ക്കൂ. അതുകൊണ്ട് ‘എയർ ബ്രഷ്’ ചെയ്ത ഫോട്ടോകൾ പ്രതീക്ഷിക്കരുത്.”
ശ്വേത ഒന്ന് ദേഷ്യപ്പെട്ടെങ്കിലും സഞ്ജയ് അവളെ സമാധാനിപ്പിച്ചു.
അടുത്ത ആഴ്ച അവർ സിറ്റിയിൽ നിന്ന് മാറി ഒരു റിസോർട്ടിലെത്തി. അവിടെ ഒരു വെള്ളച്ചാട്ടത്തിനടുത്താണ് ചിത്രം വരയ്ക്കാൻ കൈലാസ് തീരുമാനിച്ചത്.
ശ്വേത ഒരു നീല ചുരിദാർ ധരിച്ച് പുറത്തേക്ക് വന്നു. അവളുടെ ഉള്ളിൽ വല്ലാത്തൊരു പിരിമുറുക്കം ഉണ്ടായിരുന്നു.